ഡല്‍ഹി: കൂട്ടുകാരി ഇടപെട്ടില്ലായിരുന്നെങ്കില്‍ ഫാസില്‍ മുസ്തഫയുടെ രണ്ടാം ഭാര്യയുടെ രണ്ടാ ഭാര്യായി യെമനില്‍ എത്തിയേനെ എന്ന് അഖില-ഹാദിയയുടെ അച്ഛന്‍ അശോകന്‍. മകള്‍ മതം മാറുന്നതിന് താനെതിരല്ലെന്നും, അവളെ ഐഎസ് അടിമയായി വിദേശത്തേക്ക് കടത്താനുള്ള നീക്കം നോക്കി നില്‍ക്കാനാവില്ലെന്നും അശോകന്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
മകള്‍ മുസ്ലീമായി ജീവിക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ല. താന്‍ നിരീശ്വരവാദിയാണ്. തനിക്ക് ഹിന്ദുമതത്തിലോ, മുസ്ലിം മതത്തിലോ വിശ്വാസമില്ല. ഭാര്യ ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നതിനെയോ, മകള്‍ ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്നതിനെയോ താന്‍ എതിര്‍ക്കുന്നില്ല. മകള്‍ തീവ്രവാദികളുടെ പിടിയില്‍ പെടുന്നതിനെയാണ് എതിര്‍ക്കുന്നത്. മകളെ ശാരീരികമായും മാനസീകമായും തട്ടികൊണ്ടു പോയി തീവ്രവാദ മേഖലയില്‍ ലൈംഗിക അടിമയോ മനുഷ്യ ബോംബോ ആക്കുവാനുള്ള ശ്രമമാണ് നടന്നത്. അതിന് മൂകസാക്ഷിയാകാനാവില്ല. അടുത്ത സുഹൃത്തായ അമ്പിളി പിന്തിരിപ്പിച്ചില്ല എങ്കില്‍ ഫാസില്‍ മുസ്തഫയുടെ രണ്ടാംഭാര്യയായി യെമനില്‍ എത്തിയേനെ, ഇതു സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഫാസില്‍ മുസ്തഫ-ഷെഹാന ദമ്പതികളുമായി അഖിയ്ക്കുള്ള ബന്ധത്തെ കുറിച്ച് എന്‍ഐഎ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്നും അശോകന്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചു.
ഇത്തരം കാര്യങ്ങള്‍ വിശദാമായി പരിശോധിക്കണമെന്നും, മകളുടെ സുരക്ഷയില്‍ ആകുലതയുള്ള പിതാവാണ് താനെന്നും അശോകന്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ഹര്‍ജി സുപ്രിം കോടതി മറ്റന്നാള്‍ പരിഗണിക്കും.
Discussion about this post