സ്ത്രീശാക്തീകരണമെന്നുള്ളത് ഒരു വലിയ കടമ്പയാണെന്നും സ്ത്രീയുടെ സമഗ്ര വികസനത്തിനുവേണ്ടി നമ്മള് ഒരുമിച്ച് ശ്രമിക്കണമെന്നും ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ലോക്സഭയെ അഭിസംഭോധന ചെയ്യുകയായിരുന്നു മഹാജന്. സ്ത്രീയും പുരുഷനും മാനവികതയുടെ രണ്ട് ചിറകുകളാണെങ്കില്‍ അവ രണ്ടിന്റെയും ശാക്തീകരണം അനിവാര്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാം നാഥ് കോവിന്ദും ട്വിറ്ററിലൂടെ വനിതാ ദിന ആശംസകള്‍ നല്‍കിയിരുന്നു. ഇന്ന് ഇന്ത്യ സ്ത്രീയുടെ വികസനത്തില്‍ നിന്നും സ്ത്രീ നയിക്കുന്ന വികസനത്തിലേക്ക് നീങ്ങിയിരിക്കുകയാണെന്ന് നരേന്ദ്ര മോദി പറഞ്ഞു.
Discussion about this post