ഹൈദരാബാദ്: വൈഫൈ കണക്ഷന് ഓഫ് ചെയ്തതിന് യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം .സോമാജിഗുഡയിലെ രേഷ്മാ സുല്‍ത്താന എന്ന യുവതിയ്ക്കാണ് ഭര്‍ത്താവില്‍ നിന്ന് ക്രൂരപീഡനം നേരിടേണ്ടിവന്നത്.
രാത്രി ഏറെ വൈകിയും ഭര്‍ത്താവ് ഫോണുപയോഗിക്കുന്നതിനെ തുടര്‍ന്നാണ് രേഷ്മ സുല്‍ത്താന വൈഫൈ കണക്ഷന് ഓഫ് ചെയ്തത്. പ്രകോപിതനായ ഭര്‍ത്താവ് ഇവരെ തൊഴിക്കുകയായിരുന്നു. യുവതിയുടെ അമ്മയാണ് മര്‍ദ്ദനത്തെ കുറിച്ച് പോലീസില്‍ പരാതി നല്‍കിയത്. മൂന്നു കുട്ടികളുടെ അമ്മയായ രേഷ്മ ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തലയ്ക്കും മുഖത്തും നെഞ്ചിനും സാരമായി പരിക്കേറ്റിട്ടുണ്ട്.
Discussion about this post