തിരുവനന്തപുരം:വര്‍ക്കലയില്‍ സുഹൃത്തിനൊപ്പം കടലില്‍ചാടിയ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. വര്‍ക്കല വെണ്‍കുളം സ്വദേശിനിയായ ശ്രേയ എന്ന പതിനാലുകാരിയാണ് സുഹൃത്തിനൊപ്പം കടലില്‍ചാടിയത്.ഇടവ ചെമ്പകത്തിന്‍മൂട് സ്വദേശിയായ സാജന്റെയും സിബിയുടെയും മകളാണ് ശ്രേയ.
മൊബൈല്‍ ഫോണ്‍ നല്‍കാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി വീട്ടില്‍ നിന്ന് പിണങ്ങി ഇറങ്ങിയതാണെന്ന് പോലീസ് പറയുന്നു.
സുഹൃത്തിനൊപ്പം പെണ്‍കുട്ടി കടല്ക്കരയില് നില്ക്കുന്നതും തുടര്‍ന്ന് കടലിലേക്ക് ഇറങ്ങി പോകുന്നതും കണ്ടതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു. തുടര്‍ന്ന് മത്സ്യത്തൊഴിലാളികളാണ് അയിരൂര്‍ പോലീസിനെയും അഗ്നിശമനസേനയെയും വിവരം അറിയിച്ചത്.ആണ്‍കുട്ടിയ്ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. അയിരൂർ എം.ജി.എം. മോഡൽ സ്കൂളിലെ വിദ്യാർത്ഥിനിയാണ് ശ്രേയ.
Discussion about this post