അഗര്‍ത്തല: ത്രിപുരയുടെ ചരിത്രത്തിലെ ആദ്യ ബിജെപി സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിപ്ലബ് കുമാര്‍ ദേബാണ് പുതിയ മുഖ്യമന്ത്രി. മുഖ്യമന്ത്രിയായി ബിപ്ലബ് ദേബ് കുമാറിനും ഉപമുഖ്യമന്ത്രിയായി ജിഷ്ണു ദേബ് ബര്‍മയ്ക്കും ഗവര്‍ണര്‍ തഥാഗത റോയ് സത്യവാചകം ചൊല്ലിക്കൊടുക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും.ഭരണമുള്ള ഇരുപത്തിയൊന്നു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും പാര്‍ലമെന്ററി ബോര്‍ഡ് അംഗങ്ങളും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
ഇത് ആദ്യമായി രാജ്ഭവനു പുറത്ത് അഗര്‍ത്തലയിലെ അസം റൈഫിള്‍സ് മൈതാനത്താണു സത്യപ്രതിജ്ഞാ ചടങ്ങുകള്‍. സത്യപ്രതിജ്ഞാ ചടങ്ങുകളുടെ ഭാഗമായി കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. ഗോത്രവര്‍ഗ പാര്‍ട്ടിയായ ഐപിഎഫ്ടിയുടെ നാല് പ്രതിനിധികളും മന്ത്രിസഭയില്‍ അംഗമാകും. മുപ്പത്തിയഞ്ച് സീറ്റു നേടിയ ബിജെപിയും എട്ട് സീറ്റ് നേടിയ ഐപിഎഫ്ടിയും സഖ്യമായാണ് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്. സത്യപ്രതിജ്ഞാ ചടങ്ങിന് മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരിനേയും ക്ഷണിച്ചിട്ടുണ്ട്.
Discussion about this post