ന്യൂഡൽഹി: സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ മുൻകാലങ്ങളിൽ രംഗത്ത് വന്നിരുന്ന ആം ആദ്മി പാർട്ടി ഇപ്പോൾ സ്ത്രീ പീഡകർക്കു വേണ്ടി നിലപാടെടുക്കുന്നതിനെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ.
“നിർഭയക്ക് നീതി ലഭിക്കാൻ നാമെല്ലാവരും തെരുവിലിറങ്ങിയ ഒരു കാലമുണ്ടായിരുന്നു.എന്നാൽ ഇന്ന്, 12 വർഷത്തിന് ശേഷം, സിസിടിവി ദൃശ്യങ്ങൾ അപ്രത്യക്ഷമാക്കുകയും ഫോൺ ഫോർമാറ്റ് ചെയ്യുകയും ചെയ്ത പ്രതിയെ രക്ഷിക്കാനാണ് ആം ആദ്‌മി പ്രവർത്തകർ രംഗത്ത് വന്നിരിക്കുന്നത്”. സാമൂഹ്യ മാദ്ധ്യമമായ എക്‌സിൽ എഴുതിയ ഒരു പോസ്റ്റിൽ അവർ തുറന്നടിച്ചു.
മനീഷ് സിസോദിയ ജിക്കുവേണ്ടിയും നമ്മൾ ഇപ്പോൾ ചെയ്യുന്നത് പോലെയുള്ള ഒരു ശ്രമം നടത്തിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. അദ്ധേഹം ഇവിടെ ഉണ്ടായിരുന്നെങ്കിൽ, എനിക്ക് ഇത് സംഭവിക്കില്ലായിരുന്നു! ” മാലിവാൾ തുറന്നടിച്ചു.
ബിഭാവ് കുമാർ തന്നെ ഏഴ് എട്ട് തവണ അടിച്ചെന്ന് ആരോപിച്ച സ്വാതി മലിവാൾ, നെഞ്ചിലും വയറിലും ഇടുപ്പ് ഭാഗത്തും തന്നെ അയാൾ ചവിട്ടുകയുണ്ടായി എന്നും തുറന്നു പറഞ്ഞിരുന്നു. കൂടാതെ സംഭവം നടന്ന സമയത്തെ സി സി ടി വി ദൃശ്യങ്ങളും നീക്കം ചെയ്തതായും ആരോപിച്ചു.
Discussion about this post