മുംബൈ: നാച്ചുറൽ ഐസ്‌ക്രീം സ്ഥാപകൻ രഘുനന്ദൻ കമ്മത്ത് അന്തരിച്ചു. 75 വയസ്സായിരുന്നു. നാച്ചുറൽ ഐസ്‌ക്രീം അവുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയായിരുന്നു ഇക്കാര്യം അറിയിച്ചത്.
അർദ്ധരാത്രിയോടെയായിരുന്നു മരണം. മരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു മരണം എന്നാണ് സൂചന. നാച്ചുറൽ ഐസ്‌ക്രീമിനെയും ജീവനക്കാരെയും സംബന്ധിച്ച് വളരെ ദു:ഖകരമായ ദിനമാണ് ഇന്നെന്ന് കമ്പനി പറഞ്ഞു.
കമ്പനിയുടെ ഹോളോഗ്രം കയ്യിലേന്തി നിൽക്കുന്ന രഘുനന്ദന്റെ ചിത്രത്തോടെയായിരുന്നു നാച്ചുറൽ ഐസ്‌ക്രീം മരണ വാർത്ത പുറത്തുവിട്ടത്. നമ്മുടെ രക്ഷാധികാരിയും നാച്ചുറൽ ഐസ്‌ക്രീമിന്റെ സ്ഥാപകനുമായ രഘുനന്ദൻ അന്തരിച്ചു. വളരെ ദു:ഖകരമായ ദിനമാണ് ഇന്ന്. രഘുനന്ദന്റെ ചിരി ഒരിക്കലും മറക്കില്ലെന്നും കമ്പനി എക്‌സിൽ കുറിച്ചു.
ഞങ്ങളുടെ ഹൃദയത്തെ അലിയിച്ച ചിരിയാണ് രഘുനന്ദൻ കമ്മത്തിന്റേത്. ഒരിക്കലും മറക്കാത്ത ചിരി. ഈ ചിരി എല്ലായ്‌പ്പോഴും തങ്ങൾക്ക് പ്രചോദനം നൽകി കൊണ്ടേയിരിക്കും. രാജ്യത്തിന്റെ ഐസ് ക്രീം മാനാണ് അദ്ദേഹം. എല്ലായ്‌പ്പോഴും രഘുനന്ദൻ കമ്മത്ത് ഞങ്ങളുടെ ചിന്തകളിൽ നിറഞ്ഞു നിൽക്കുമെന്നും കമ്പനി വ്യക്തമാക്കി.









