കൊൽക്കത്ത; പശ്ചിമബംഗാളിൽ കഴിഞ്ഞ ദിവസം അജ്ഞാതർ തകർത്തത് നാല് ഹിന്ദുക്ഷേത്രങ്ങൾ. ജൽപായ്ഗുരി ജില്ലയിലെ ഖോലായ് ഗ്രാമിലെ ധുപ്ഗുരിയിലാണ് സംഭവം. പ്രദേശത്തെ രണ്ട് കാളിക്ഷേത്രങ്ങൾ, ഒരു ശിവക്ഷേത്രം,ഒരു ശനിക്ഷേത്രം എന്നിവയാണ് ഓരേ രാത്രിയിൽ ആക്രമിക്കപ്പെട്ടത്. ഇവ നാലും ഒരേ സംഘമാണ് ആക്രമിച്ചതെന്നാണ് വിലയിരുത്തൽ.
ചൗപതി കാളി മാതാ മന്ദിർ, സത്വെന്ദി ശിവ് മന്ദിർ, ജംഗ്ലിബാരി കാളി മന്ദിർ, ഗൊരേരാരി ശനി മന്ദിർ എന്നിവയാണ് തകർക്കപ്പെട്ട ക്ഷേത്രങ്ങൾ. കഴിഞ്ഞ ദിവസം രാത്രിയാണ് ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെട്ടത് . ഇത് പ്രദേശത്തെ ഹിന്ദുക്കൾക്കിടയിൽ രോഷത്തിന് കാരണമായി. പിന്നാലെ ശനിയാഴ്ച രാവിലെ തന്നെ ക്ഷേത്രങ്ങൾക്ക് നേരെ നടന്ന കൂട്ട ആക്രമണത്തിൽ പ്രതിഷേധിച്ച് ഹിന്ദുക്കൾ രംഗത്തെത്തി . രോഷാകുലരായ പ്രതിഷേധക്കാർ പലയിടത്തും ദേശീയപാത ഉൾപ്പെടെ നിരവധി റോഡുകൾ ഉപരോധിച്ചു. ഷൽബാരിയിലും ഫലകത്തയിലും ചില ട്രെയിനുകൾ തടഞ്ഞു.
പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചതിനെ തുടർന്ന് പ്രദേശത്ത് പലയിടത്തും വാഹനങ്ങൾ കുടുങ്ങി. പിന്നാലെ, സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ജില്ലാ പോലീസ് സൂപ്രണ്ട് ഖണ്ഡബഹലെ ഉമേഷ് ഗണപത് വൻ സേനയുമായി ധുപഗുരിയിലെത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് സംസാരിച്ച പോലീസ്, നിയമനടപടി ഉടൻ തന്നെ സ്വീകരിക്കുമെന്നും കുറ്റവാളികളെ എത്രയും വേഗം അറസ്റ്റ് ചെയ്യുമെന്നും ഉറപ്പ് നൽകി. സംഭവസ്ഥലം സന്ദർശിച്ച് ക്ഷേത്രകമ്മിറ്റിയുമായും നാട്ടുകാരുമായും സംസാരിച്ചതായി എസ്പി രേഖാമൂലം പ്രസ്താവനയിറക്കി. നിയമനടപടിയും കുറ്റവാളികളെ ചുരുങ്ങിയ സമയത്തിനുള്ളിൽ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഉറപ്പുനൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Discussion about this post