കൊച്ചി: സോളാര്‍ കമ്മീഷന് നിയമനത്തിലെ കാബിനറ്റ് നോട്ട് കാണാനില്ലെന്ന് സര്‍ക്കാര്‍. കമ്മീഷനെ നിയോഗിച്ച കാബിനറ്റ് രേഖകള്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.ഹൈക്കോടതിയില്‍ നല്കിയ അധിക സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ ഓഫീസിലാണ് കാബിനറ്റ് നോട്ട് തയ്യാറാക്കിയിരുന്നത്.
സോളാര്‍ കമ്മീഷന് നിയമനം നിയമാനുസൃതമല്ലെന്നും കമ്മീഷന് നിയമനം അസാധുവാണെന്നും സുപ്രീം കോടതിയില്‍ ഉമ്മന്‍ചാണ്ടി സമര്‍പ്പിച്ച ഹര്‍ജിയി ആരോപിച്ചിരുന്നു. നടപടി ക്രമങ്ങള്‍ പാലിച്ചല്ല സോളാര്‍ കമ്മീഷനെ നിയമിച്ചതെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് നിയമനത്തിന്റെ കാബിനറ്റ് നോട്ട് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്.
പൊതു താല്പര്യ വിഷയത്തില്‍ മാത്രമേ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ പാടുള്ളൂ. എന്നാല്‍ പൊതുതാത്പര്യമെന്ന നിലയില്‍ തന്റെ കാബിനറ്റ് ഈ വിഷയം പരിഗണിച്ചിട്ടില്ലെന്നും ആ രീതിയില്‍ മന്ത്രിസഭാ യോഗ തീരുമാനം ഉണ്ടായിട്ടില്ലെന്നുമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വാദം. ഇതേതുടര്‍ന്നാണ് കമ്മീഷന്റെ നിയമനത്തില്‍ ഉത്തരവിട്ട മന്ത്രിസഭാ രേഖകള്‍ പരിശോധിക്കേണ്ടി വരുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. രേഖകള്‍ ഹാജാരക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ആ രേഖകളാണ് ഇപ്പോള്‍ നഷ്ടമായിരിക്കുന്നത്.
Discussion about this post