തൃശൂര്‍: പൂരപമ്പുകളിലെ നിറ സാന്നിധ്യമായിരുന്ന ഗജവീരന് തിരുവമ്പാടി ശിവസുന്ദര്‍ ചരിഞ്ഞു. പുലര്‍ച്ചെ 3.30നായിരുന്നു വിടവാങ്ങല്്. ദിവസങ്ങളായി എരണ്ടക്കെട്ട് ബാധിച്ച് ചികിത്സയിലായിരുന്നു ശിവസുന്ദര്‍.
പതിനഞ്ചു വര്‍ഷമായി തൃശൂര്‍ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന്റെ തിടമ്പോറ്റിയിരുന്നത് ശിവസുന്ദറായിരുന്നു 2003ലാണ് ശിവസുന്ദറിനെ തിരുവമ്പാടി ക്ഷേത്രത്തില്‍ നടയ്ക്കിരുത്തിയത്. പൂരപറമ്പുകളില ആവേശസാന്നിധ്യമായിരുന്ന ശിവസുന്ദര്‍ ലക്ഷണമൊത്ത ഗജവീരന്മാരുടെ പട്ടികയിലാണ് പരിഗണിക്കപ്പെട്ടിരുന്നത്.
Discussion about this post