കോഴിക്കോട് : കേരള തീരത്ത് മത്സ്യബന്ധനത്തിന് പോയ മത്സ്യ തൊഴിലാളിയെ രക്ഷിച്ച് പുതുജീവൻ നൽകി ഇന്ത്യൻ കോസ്റ്റ് ഗാർഡ് . തമിഴ്‌നാട് സ്വദേശി 26 കാരനായ അജിനെയാണ് അടിയന്തര രക്ഷാപ്രവർത്തനം ഒരുക്കി ഇന്ത്യൻ കോസ്റ്റ് ഗാർഡ് രക്ഷിച്ചത്. ഇന്ത്യൻ ഫിഷിംഗ് ബോട്ട് ജസീറയിൽ നിന്നാണ് യുവാവ് വീണത്. ബേപ്പൂറിൽ നിന്ന് 40 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് സംഭവം.
കേരള തീരത്ത് മത്സ്യബന്ധനത്തിനിടെ അജിൻ ബോട്ടിൽ നിന്ന് കടലിലേക്ക് വീഴുകയായിരുന്നു. പിന്നാലെ ബേപ്പൂരിലെ മാരിടൈം റെസ്‌ക്യൂ സബ് സെന്ററിലേക്ക് (എംആർഎസ്സി) മെഡിക്കൽ ഡിസ്ട്രസ് കോൾ എത്തുകയായിരുന്നു. കോസ്റ്റ് ഗാർഡ് കപ്പലുകളായ ആര്യമാൻ, സി -404 എന്നിവയും രക്ഷിക്കാൻ ഉണ്ടായിരുന്നു.
മത്സ്യത്തൊഴിലാളിയെ ഐഎഫ്ബി രക്ഷപ്പെടുത്തിയെങ്കിലും ശ്വാസകോശത്തിലേക്ക് കടൽ വെള്ളം കയറിയതിനാൽ രോഗിയുടെ ആരോഗ്യനില തൃപ്തികരമല്ലായിരുന്നു. ഇതേ തുടർന്ന് ഐസിജി ഉടൻ തന്നെ ഒരു അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ വിക്ഷേപിക്കുകയും കൊച്ചിയിൽ നിന്ന് ഒരു മെഡിക്കൽ സംഘമെത്തി ആവശ്യമായ വൈദ്യസഹായം നൽക്കുകയും ചെയ്തു. പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർ പറഞ്ഞു.
Discussion about this post