ബീഹാറിലെ അരാരിയ ലോകസഭ മണ്ഡലത്തില്‍ ബിജെപി മുന്നില്‍. അരാരിയയില്‍ പത്ത് റൗണ്ട് വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ 1700 വോട്ടിന് ബിജെപി മുന്നിലാണ്.
ആര്‍ജെഡി അംഗം അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവു വന്ന സീറ്റില്‍ വാശിയേറിയ പോരാട്ടമാണ് നടന്നത്. ആര്‍ജെഡി കോട്ടയെന്നറിയപ്പെടുന്ന മണ്ഡലത്തില്‍ ബിജെപി ശക്തമായ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. രണ്ട് നിയമസഭ മണ്ഡലങ്ങളിലേക്കും വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ഒരു സീറ്റില്‍ ബിജെപിയും, ഒരു സീറ്റില്‍ ആര്‍ജെഡിയും മുന്നിലാണ്.
Discussion about this post