ഡല്‍ഹി: തെലുങ്ക് ദേശം പാര്‍ട്ടി(ടിഡിപി) എന്‍ഡിഎയുമായുള്ള സഖ്യം പിന്‍വലിച്ചതിന് പിന്നാലെ ആന്ധ്രയിലെ ബിജെപി നേതാക്കളുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കൂടിക്കാഴ്ച നടത്തും. ആന്ധ്രാപ്രദേശിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുന്നതിനൊപ്പം കരുത്തോടെ മുന്നോട്ടു പോവുക എന്ന സന്ദേശം അണികളില്‍ എത്തിക്കുകയാണ് ഉദ്ദേശം.
സഖ്യം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും കേന്ദ്ര സര്‍ക്കാരിനെകിരേ ലോക്‌സഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. സര്‍ക്കാരിന് ഭീഷണി ഇല്ലെങ്കിലും മോദി സര്‍ക്കാരിനെതിരെയുള്ള ആദ്യ അവിശ്വാസം വരുന്നത് ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു.
പ്രത്യേക സംസ്ഥാന പദവി എന്ന ആവശ്യം നടപ്പിലാക്കാനാവില്ല എന്നിരിക്കെ ടിഡിപി സഖ്യം വിട്ടത് ഭരണപരാജയം മറച്ചുവെക്കുന്നതിന് വേണ്ടിയാണെന്ന ആക്ഷേപ ബിജെപി ഉയര്‍ത്തിയിട്ടുണ്ട്. ടിഡിപി സഖ്യം ഉപേക്ഷിച്ചത് ആന്ധ്രാപ്രദേശിലെ ജനങ്ങളെ സേവിക്കാന്‍ ബിജെപിക്ക് ലഭിച്ച അവസരമായി കാണുന്നെന്നും ബിജെപി വക്താവ് ജി.വി.എല്‍. നവസിംഹറാവു പറഞ്ഞിരുന്നു. സംസ്ഥാനത്ത് തനിച്ച് നിന്ന് കരുത്തുനേടുക ന്നെ ആശയവും ബിജെപി ചര്‍ച്ച ചെയ്യുന്നുണ്ട്.
അവിശ്വാസം തിങ്കളാഴ്ച ലോകസഭ പരിഗണിച്ചേക്കും.
Discussion about this post