ഇംഫാല്‍: ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തത്തെ അപേക്ഷിച്ച് വേദങ്ങളാണ് മികച്ചതെന്ന് സ്റ്റീഫന്‍ ഹോക്കിങ് പറഞ്ഞിരുന്നതായി കേന്ദ്ര ശാസ്ത്ര-സാങ്കേതികവകുപ്പ് മന്ത്രി ഹര്‍ഷ വര്ധന്.
മണിപ്പരില്‍ നടന്ന ശാസ്ത്രകോണ്‍ഗ്രസിന്റെ ഉദ്ഘാടനച്ചടങ്ങിനിടെ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഈ പ്രസ്താവനയുടെ സ്രോതസ് എന്തെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല.
പകരം ഐന്സ്റെറന് സിദ്ധാന്തങ്ങളെക്കാള്‍ മികച്ച സമവാക്യങ്ങളാണ് വേദങ്ങളില്‍ ഉള്ളതെന്നും നിങ്ങള്‍ അതിന്റെ സ്രോതസ്സ് സ്വയം കണ്ടുപിടിക്കൂ എന്നുമായിരുന്നു മന്ത്രിയുടെ മറുപടി. കഴിഞ്ഞില്ലെങ്കില്‍ ഡല്‍ഹിയിലെത്തി എന്നോട് ചോദിക്കൂ എന്നും മന്ത്രി പറഞ്ഞു
Discussion about this post