ബി.എസ്.എന്‍.എല്‍. ലാന്‍ഡ് ലൈനില്‍നിന്ന് എല്ലാ നെറ്റ്വര്‍ക്കിലേക്കും സൗജന്യമായി ഇനി
കോള്‍ ചെയ്യാം. നിലവില്‍ നഗരപ്രദേശങ്ങളില്‍ 240 രൂപ മാസവാടകയ്ക്ക് ലാന്‍ഡ്ലൈനില്‍ നിന്ന് ബി.എസ്.എന്‍.എല്‍. മൊബൈലിലേക്കും ലാന്‍ഡ് ലൈനിലേക്കും മാത്രമായിരുന്നു സൗജന്യവിളി. ഇനിമുതല്‍ സൗജന്യം എല്ലാ നെറ്റ്വര്‍ക്കിലേക്കും ലഭ്യമാകും.
നിലവില്‍ ബിഎസ്എന്‍എല്‍ നല്കുന്ന ഞായറാഴ്ച സൗജന്യവും രാത്രികാല സൗജന്യവും തുടരും. രാത്രി പത്തരമുതല്‍ രാവിലെ ആറുമണിവരെയും ഞായറാഴ്ചദിവസം മുഴുവനുമാണ് ലാന്‍ഡ് ലൈനില്‍ സൗജന്യമായി കോള്‍ ചെയ്യാന്‍ സാധിക്കുക. ഗ്രാമപ്രദേശങ്ങളില്‍ 180 രൂപ, 220 രൂപ മാസവാടകയിലും ഈ സംവിധാനം ലഭ്യമാകും.
കേരളാസര്‍ക്കിളില്‍ മാത്രമാണ് പുതിയ പരിഷ്കരണം. ബിഎസ്എന്‍എല്‍ രാജ്യത്ത് നിലവില്‍ ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്നതും കേരളാസര്ക്കിളിലാണ്. ഇന്ത്യയില്‍ ആദ്യമായി ബി.എസ്.എന്‍.എല്‍. ഫോര്‍ജി സംവിധാനം തുടങ്ങിയതും കേരളത്തിലാണ്.
Discussion about this post