ഗുരുവായൂർ ക്ഷേത്രത്തിൽ ജോലി : ഗുരുവായൂർ ക്ഷേത്രത്തിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. സോപാനം കാവൽ/ വനിതാ സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ച് ഗുരുവായൂർ ദേവസ്വം ബോർഡ്.
മിനിമം എഴാം ക്ലാസ്സ് യോഗ്യത ഉള്ളവർക്ക് സോപാനം കാവൽ/ വനിതാ സെക്യൂരിറ്റി ഗാർഡ് പോസ്റ്റുകളിലായി മൊത്തം 27 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് തപാൽ വഴി ആയി അപേക്ഷിക്കാം. സോപാനം കാവൽ ജോലിയിൽ 15 ഒഴിവുകളും വനിതാ സെക്യൂരിറ്റി ഗാർഡ് ജോലിയിൽ 12 ഒഴിവുകളുമാണുള്ളത്.
ഈശ്വര വിശ്വാസികളായ ഹിന്ദുക്കളെ മാത്രമേ തിരഞ്ഞെടുക്കൂ. സോപാനം കാവൽ ജോലിക്ക് അപേക്ഷിക്കുന്നവർക്ക് നല്ല ആരോഗ്യവും നല്ല കാഴ്ച ശക്തിയും വേണം. പ്രായം 30 നും 50 നും ഇടയിൽ് പുരുഷന്മാർ മാത്രം അപേക്ഷിച്ചാൽ മതിയാകും. 18000 രൂപയാണ് പ്രതിമാസ ശമ്പളം ലഭിക്കും. വനിതാ സെക്യൂരിറ്റി ഗാർഡിനും സമാനമായ യോഗ്യതകളാണ് വേണ്ടത്. പ്രായം 55 നും 60 നും ഇടയിലാവണമെന്നു മാത്രം. അപേക്ഷാഫോറം ദേവസ്വം ഓഫീസിൽ ലഭിക്കും. പട്ടിക വിഭാഗക്കാർക്ക് ഫോറം സൗജന്യമാണ്.
വയസ്സ്, യോഗ്യതകൾ, ജാതി മുൻപരിചയം എന്നിവ തെളിയിയ്ക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പു സഹിതം നേരിട്ടോ തപാൽ വഴിയോ അപേക്ഷ നൽകാം. അപേക്ഷക്കൊപ്പം ഗവ. ഡോക്ടറുടെ ഫിറ്റ്്നസ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം.ഈ ജോലിക്ക് തപാൽ വഴി ആയി 2024 മേയ് 3 മുതൽ 2024 മേയ് 20 വരെ അപേക്ഷിക്കാം. വിലാസം: അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ ഫോൺ 0487 2556335.
Discussion about this post