ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഭ്രമം കളിയാക്കുന്നവരെ കണക്കിന് കളിയാക്കുകയാണ് മന്മോഹന് സിംഗിന്റെ വിദേശ യാത്ര ചെലവിന്റെ രേഖകള്‍ നിരത്തി മോദി ആരാധകര്‍. വിവരാവകാശ നിയമപ്രകാരം പുറത്ത് വിട്ട കണക്ക് പ്രകാരം പത്ത് വര്‍ഷത്തിനിടെ മന് മോഹന്‍ സിംഗ് നടത്തിയത് 73 വിദേശ യാത്രകളാണ്. ഇതിന്റെ ചെയവ് കേട്ടാല്‍ ആരുമൊന്ന് ഞെട്ടും. 6,76,74,33,477 രൂപ. പ്രധാനമന്ത്രിയുടെ ഓഫിസ് വിവരാവകാശ നിയമപ്രകാരം പുറത്ത് വിട്ട കണക്കാണ് ഇത്.
2004 മെയ് 22 ന് സ്ഥാനമേറ്റ മന്മോഹന് സിംഗ് 2014 മെയ് 17 വരെ പ്രധാനമന്ത്രിയായിരുന്നു. രണ്ടാം യു പി എ സര്‍ക്കാരിന്റെ കാലത്ത് സിംഗ് 35 തവണ വിദേശയാത്ര നടത്തി. ഇതില്‍ 15 എണ്ണം പാര്‍ലമെന്റ് സമ്മേളനത്തിനിടെയായിരുന്നു.
എട്ട് യാത്രകളുടെ കണക്ക് കൂടി ഇനിയും ലഭിക്കാനുണ്ട്. ഇത് കൂടി കണ്ക്ക് കൂട്ടിയാല്‍ മൊത്തം ചിലവ് ആയിരം കോടിയോളം വരും.
അമേരിക്കയിലേക്കാണ് മന്മോഹന് സിംഗ് ഏറ്റവും കൂടുതല്‍ സന്ദര്‍ശനം നടത്തിയത് ആറ് തവണ. ഏഴ് ദിവസത്തെ മെക്സിക്കൊ-ബ്രസില്‍ യാത്രയ്ക്കാണ് മുന്‍പ്രധാനമന്ത്രി കൂടുതല്‍ പണം പൊടിച്ചത്. 2.9 കോടി രൂപയാണ് ഈ ഒരൊറ്റയാത്രയ്ക്ക് ചിലവായത്. 2010ല്‍ ബ്രസില്‍ അമേരിക്ക യാത്രയക്ക് 22 കോടിയില്‍ പരം ചിലവ് വന്നു.
അകലെയുള്ള അമേരിക്ക പോലുള്ള രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെ അയല്‍രാജ്യങ്ങളെ മന്മോഹന് പാടെ അവഗണിച്ചു. ശ്രീലങ്ക വരെ പോകാന്‍ മന്മോഹന് ഒരിക്കല്‍ പോലും സമയം കണ്ടെത്താനായില്ല. പാക്കിസ്ഥാന്, ചൈന, അഫ്ഗാനിസ്ഥാന് തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര നടത്തിയത് നാമമാത്രമായാണ്.
മുന്‍ പ്രധാനമന്ത്രി എബി വാജ്പേയി അഞ്ച് വര്‍ഷത്തിനിടെ 35 വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ആകെ ചിലവ് വന്നത് 182 കോടി രൂപ മാത്രം.
മോദി വിദേശയാത്ര നടത്തുന്നതിന് കോടികള്‍ പൊടിക്കുന്നുവെന്നാരോപിച്ച് പ്രചരണം നടത്തുന്ന കോണ്‍ഗ്രസിന് തിരിച്ചടിയായിരിക്കുകയാണ് വിവരാവകാശനിയമപ്രകാരം ഇപ്പോള്‍ പുറത്ത് വന്ന മന്‍മോഹന്‍സിംഗിന്റെ യാത്രാ ചിലവുകള്‍.
Discussion about this post