ചെന്നൈ; കേരളത്തിലെ ഭൂമി വിവാദത്തിന് പിന്നാലെ തമിഴ്നാട്ടിലും വിവാദത്തില്‍ പെട്ട് കത്തോലിക്കാസഭ. മദ്രാസ് മൈലാപ്പൂര് അതിരൂപതയില്‍ 105 ഏക്കറോളം വരുന്ന ഭൂമി 1400 കോടി രൂപയ്ക്ക് വ്യാജ രേഖ ഉണ്ടാക്കി വിറ്റെന്നാണ് സഭയ്ക്കെതിരെ ഉള്ള പുതിയ ആരോപണം.
സഭയുമായി ബന്ധമില്ലാത്ത ചെട്ടിനാട് ആശുപത്രി, ആദിപരാശക്തി ട്രസ്റ്റ്, എംആര്എംജിഎസ്എഫ് എന്നീ കമ്പനികള്‍ക്ക് കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങള്‍ക്കൊണ്ട് സഭ അനധികൃതമായി ഭൂമി പതിച്ച് നല്കി. സേവന പ്രവര്‍ത്തനങ്ങള്‍ക്കല്ലാതെ കൈമാറ്റം ചെയ്യപ്പെടാന്‍ പാടില്ലെന്ന വ്യവസ്ഥകളെ ലംഘിച്ച് കൊണ്ടാണ് വില്‍പ്പന നടന്നിരിക്കുന്നത്
വിവാദത്തിനെ സംബന്ധിച്ച് മദ്രാസ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെങ്കിലും ഇതുവരെ തുടര്‍നടപടികളൊന്നും ഉണ്ടായിട്ടില്ല. സംഭവം വിവാദമായതോടെ ഫാദര്‍ എ സിറിള്‍ എന്ന അഡ്മിനിസ്റ്റേറ്ററെ ചുമതലകളില്‍ നിന്ന് ഒഴിവാക്കി വിഷയം ഒതുക്കി തീര്‍ക്കാനാണ് സഭയുടെ നീക്കം.
Discussion about this post