തിരുവനന്തപുരം: പൊത്തിച്ചോറ് വിൽക്കാൻ സോഷ്യൽ മീഡിയയിൽ പരസ്യം ചെയ്തയാൾക്ക് സൈബർ കമ്മികളുടെ തെറിയഭിഷേകം. കിളിമാനൂർ സ്വദേശിയും ചേക്ക്‌സ് എന്ന ഹോട്ടലിന്റെ ഉടമയുമായ രാജീവിനാണ് ദുരനുഭവം ഉണ്ടായത്. സൈബർ ആക്രമണം രൂക്ഷമായതോടെ പൊതിച്ചോറിന്റെ പരസ്യമാണെന്ന വിശദീകരണ കുറിപ്പും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു തട്ടുകടയിൽ നിന്നും പൊതിച്ചോറ് ലഭിക്കുമെന്ന പരസ്യം രാജീവ് ഫേസ്ബുക്കിൽ പങ്കുവച്ചത്. ‘ദേ പൊതിച്ചോർ ‘ എന്ന തലക്കെട്ടോട് കൂടിയായിരുന്നു ആദ്യ പരസ്യം. പിന്നാലെ മീമുകൾ ഉപയോഗിച്ച് ട്രോളുകൾ എന്ന രീതിയിലും പരസ്യം ചെയ്തിരുന്നു. ഇത് സൈബർ സഖാക്കളുടെ ശ്രദ്ധയിൽപ്പെട്ടതോടെയായിരുന്നു രാജീവിന് നേരെ ചീത്തവിളി ആരംഭിച്ചത്.
പൊതിച്ചോറിനെയും അതുവഴി ഇടത് സംഘടനാ പ്രവർത്തകരെയും അധിക്ഷേപിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് പരസ്യങ്ങൾ എന്നായിരുന്നു സൈബർ കമ്മികൾ കരുതിയത്. ഇതോടെയാണ് രാജീവിനെ ചീത്ത വിളിക്കാൻ ആരംഭിച്ചത്.
പട്ടിണിയുടെ വില നിനക്ക് അറിയില്ല.. നീ ഏതെങ്കിലും ഒരു നിമിഷം മെഡിക്കൽ കോളേജുകളിൽ ഒന്ന് പോകുക. അവിടെ പൊതിച്ചോറ് വാങ്ങാൻ നിൽക്കുന്നവരുടെ നിരകണ്ടാൽ അറിയാം വിശപ്പിൻറെ വിളി.. നിനക്ക് ഉണ്ടായിട്ടില്ല അതുകൊണ്ട് ആയിരിക്കാം നീ പൊതിച്ചോറിനെ കളിയാക്കുന്നത് എന്നായിരുന്നു ഒരു കമന്റ്. പൊതിച്ചോറിന്റെ വിലയറിയാത്ത പോസ്റ്റ് മാൻ
പൊതിച്ചോറിന്റെ വിലയറിയണമെങ്കിൽ ഡിവൈഎഫ്‌ഐയോട് ചോദിക്കണം. ചില പൊതിച്ചോറുകളിൽ അഞ്ഞൂറും ആയിരം വരെ കിട്ടിയവരുണ്ട് കൂടെ ഒരു കത്തും പൊതിച്ചോറേൽ തൊട്ട് കളിക്കരുതെന്നും ഭീഷണിയുണ്ട്.
എന്നാൽ രാജീവ് ഫേസ്ബുക്കിൽ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നത് തുടർന്നു. ഇതോടെ തെറിവിളി ഭീഷണിയിലേക്ക് പോകുകയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു അദ്ദേഹം വിശദീകരണ കുറിപ്പുമായി രംഗത്ത് എത്തിയത്. രാജീവിനെ പിന്തുണച്ചു കൊണ്ടും നിരവധി പേർ രംഗത്ത് എത്തുന്നുണ്ട്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
പ്രിയസുഹൃത്തുക്കളെ. ഞാൻചേക്കുരാജീവ്. ഇത് മൊത്തം വായിക്കണേ
ജീവിക്കാൻവേണ്ടി ഞാൻ നടത്തുന്ന. ചെറിയൊരു തട്ടുകടയുടെ പരസ്യമാണ്. ഒരുപാട് പേരു വേറെ അർധത്തിൽ കണ്ടു ചീത്തകമ്മെന്റുകൾ ഇടുന്നുണ്ട്. ദയവുചെയ്ത് ഇടുന്ന പോസ്റ്ററുകൾ വായിച്ചതിനുശേഷം കമെന്റുകൾ ഇടുക.എന്റെകടയുടെ പേര് ചേക്ക്‌സ് തട്ടുകട. ഉച്ചക്ക് 11.30ആകുമ്പോ ഞാനും എന്റെ ഭാര്യയും അമ്മയും ചേർന്ന് വാഴയിലയിൽ പൊതിച്ചോർ വിൽക്കുന്നുണ്ട്. 100രൂപയാണ്. ജീവിക്കാൻവേണ്ടി ഒരുപാടു ജോലിചെയ്തിട്ടുണ്ട്. ഞാനൊരു കലാകാരൻകൂടിയാണ്. സീസൺ കഴിഞ്ഞാൽ വേറെ വരുമാന മാർഗമില്ല. എന്റെ അപ്പൻ നടത്തികൊണ്ടിരുന്ന ചായക്കട പൊളിഞ്ഞു വീഴാറായപ്പോൾ. കുറച്ചു പൈസ ചേർത്തുവച്ചും. കടംവേടിച്ചും. ഉണ്ടാക്കിയ എന്റെകൊച്ചു കടയാണ്. വൈകുന്നേരം 5മണിമുതൽ രാത്രി പത്തുമണിവരെയും പ്രവർത്തിക്കുന്നുണ്ട്. വളരെച്ചെറിയരീതിയിൽ. പൊതിച്ചോർ. കൊടുക്കുന്നുള്ളു. ഒരുമാസം കഴിഞ്ഞതേ ഉള്ളു കടതുടങ്ങിയുട്ടു. ഈ പരസ്യങ്ങൾ ഇടുന്നത് വേറെ അർഥത്തിൽ കാണരുത്. ഇത് കൂടി പൂട്ടേണ്ടിവന്നാൽ. ദയവു ചെയ്ത് പ്രിയസുഹൃത്തുക്കൾ. സഹകരിക്കുക. എന്ന് സ്വന്തം ചേക്കു രാജീവ്.
Discussion about this post