ഒട്ടാവ: രാജ്യത്ത് ഖാലിസ്ഥാൻ ഭീകരവാദം ശക്തമാകുന്നുവെന്ന് കനേഡിയൻ എംപി ചന്ദ്ര ആര്യ. അടുത്തിടെയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 1985 ൽ എയർ ഇന്ത്യ വിമാനത്തിൽ നടത്തിയ ഭീകരാക്രമണത്തെക്കുറിച്ചും അദ്ദേഹം സഭയെ ഓർമ്മിപ്പിച്ചു.
കനേഡിയക്കാരായ ഹിന്ദുക്കൾ വലിയ ഭീഷണിയാണ് നേരിട്ടുകൊണ്ടിിക്കുന്നത്. ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായവരെ സ്മരിക്കുന്ന ദിനമാണ് എല്ലാവർഷവും ജൂൺ 23. 39 വർഷങ്ങൾക്ക് മുൻപ് ഈ ദിവസമാണ് കാനഡയിലെ ഖാലിസ്ഥാൻ ഭീകരർ സ്ഥാപിച്ച ബോംബ് ബൊട്ടി ആകാശമദ്ധ്യ എയർ ഇന്ത്യ 182 വിമാനം തകർന്നു വീണത്. അന്നുണ്ടായ സംഭവത്തിൽ 329 പേർക്കാണ് ജീവൻ നഷ്ടമായത്. കാനഡയുടെ ചരിത്രത്തിൽ തന്നെ ഇത്രയും പേർ കൊല്ലപ്പെടാൻ കാരണമായ സംഭവം വേറെയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ യാദൃശ്ചികം എന്ന് പറയട്ടെ. ഈ സംഭവത്തെക്കുറിച്ച് കാനഡയിലെ പലർക്കും അറിയില്ല. ഈ ഭീകരാക്രമണത്തിലേക്ക് നയിച്ച ആശയം മുറുകെ പിടിക്കുന്നവർ ഇപ്പോഴും നമുക്കിടയിൽ ഉണ്ട്. ഇന്ത്യൻ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ കൊലപ്പെടുത്തിയതിന്റെ വാർഷികം ആഘോഷിച്ച സംഭവം ഇതാണ് വ്യക്തമാക്കുന്നത്. രാജ്യത്ത് കറുത്ത ശക്തികൾ വീണ്ടും പിടിമുറുക്കുന്നു. കാനഡിയിൽ ജീവിക്കുന്ന ഹിന്ദു സമൂഹം ഇപ്പോഴും ഭീതിയിലാണ്. എയർ ഇന്ത്യ എക്‌സ്പ്രസിലെ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്കൊപ്പം നിലകൊള്ളുന്നുവെന്നും ആര്യ കൂട്ടിച്ചേർത്തു.
Discussion about this post