തിരുവനന്തപുരം: തന്നെ കാണാൻ വീണ്ടുമെത്തിയ ആരാധികയായ അമ്മയെ മാറോട് ചേർത്ത് നടന്ന് നടൻ മോഹൻലാൽ. സിനിമയുടെ ലൊക്കേഷനിൽ കാണാൻ എത്തിയപ്പോഴായിരുന്നു അമ്മയെ മോഹൻലാൽ ചേർത്ത് പിടിച്ചത് കുശലം പറഞ്ഞത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. നിലവിൽ തരുണൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണമാണ് പുരോഗമിക്കുന്നത്.
അമ്മയെത്തുമ്പോൾ മോഹൻലാൽ ഷൂട്ടിംഗിന്റെ തിരക്കിൽ ആയിരുന്നു. തന്നെ കാണാൻ എത്തിയ ആരാധികയെ കണ്ടതോടെ ചിത്രീകണത്തിന് മോഹൻലാൽ ഇടവേള നൽകി. തുടർന്ന് അമ്മയ്‌ക്കൊപ്പം സമയം ചിലവിടുകയായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ പോകുകയാണോ എന്ന് അമ്മ ചോദിച്ചപ്പോൾ പറഞ്ഞുവിടാൻ ധൃതി ആയോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നല്ല സ്ഥലത്ത് വന്നിട്ട് പെട്ടെന്ന് തിരിച്ചുപോകുന്നത് എങ്ങിനെയെന്നും മോഹൻലാൽ പറഞ്ഞു. അമ്മയോട് വീടെവിടെയാണെന്ന് മോഹൻലാൽ ചോദിച്ചു. വീട് ഇവിടെ അടുത്ത് ആണെന്നും വരുമ്പോൾ താറാവ് കറി ഉണ്ടാക്കിത്തരാമെന്നും അമ്മ മോഹൻലാലിനോട് പറഞ്ഞു. തീർച്ഛയായും വീട്ടിൽവരുമെന്ന് മോഹൻലാൽ ഉറപ്പ് നൽകി.
അമ്മയെത്തുമ്പോൾ സ്ഥലത്ത് മഴയുണ്ടായിരുന്നു. കുടയ്ക്ക് കീഴിൽ അമ്മയെ തന്റെ ദേഹത്തോട് ചേർത്ത് പിടിച്ചായിരുന്നു നടൻ ഇത്രയും സംസാരിച്ചത്. ഈ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. വീണ്ടും കാണാമെന്ന് പറഞ്ഞായിരുന്നു അമ്മയെ മോഹൻലാൽ യാത്രയാക്കിയത്.
നേരത്തെ ഇതേ സിനിമയുടെ മറ്റൊരു സ്ഥലത്ത് നടന്ന ചിത്രീകരണത്തിനിടെയും മോഹൻലാലിനെ കാണാൻ ആരാധികയായ അമ്മ എത്തിയിരുന്നു. അന്ന് കാറിൽ മടങ്ങാൻ നേരം പോരുന്നോ എന്റെ കൂടെയെന്ന് മോഹൻലാൽ അമ്മയോട് ചോദിക്കുന്നതിന്റെ വീഡിയോ വലിയ തരംഗമായിരുന്നു.
Discussion about this post