ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന്റെ മകൾ സാറ ടെൻഡുൽക്കറിന് സോഷ്യൽ മീഡിയയിൽ ആരാധകരേറെയാണ്.. 6 ലക്ഷത്തിലധികം ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സുള്ള സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറാണ് ഇന്ന് സാറ. മോഡലിംഗ് രംഗത്ത് ഇതിനകം തന്റേതായ ഇടം നേടിയിട്ടുള്ള സാറയ്ക്ക് പക്ഷേ ലോകമറിയപ്പെടുന്ന ക്രിക്കറ്ററായ അച്ഛന്റെ പാത പിന്തുടരാനായിരുന്നില്ല മോഹം. പകരം അവളെ ആകർഷിച്ചത് ശിശുരോഗ വിദഗ്ദയായ അമ്മ അജ്ഞലി ടെൻഡുൽക്കിറിന്റെ പാതയായിരുന്നു.. ക്രിക്കറ്റ് പാരമ്പര്യത്തിനപ്പുറം ആതുര സേവനത്തോടുള്ള തന്റെ അഭിനിവേശവും അക്കാദമിക് മികവിനോടുള്ള സമർപ്പണവും കൊണ്ട് സാറ സ്വന്തം പാത വെട്ടിത്തുറക്കുകയാണ്.
പ്രശസ്തമായ ദീരൂബായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിൽ പ്രഥമിക വിദ്യഭ്യാസം പൂർത്തിയാക്കിയ സാറ ലണ്ടനിലാണ് തന്റെ ഉന്നത വിദ്യഭ്യാസം പൂർത്തിയാക്കിയത്. ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നും ഡിസ്റ്റിംഗ്ഷനോടെയാണ് അവൾ ബിരുദാനന്തര ബിരുദം നേടിയത്. മെഡിസിൻ വിഭാഗത്തിൽ ക്ലിനിക്കൽ ആൻഡ് പബ്ലിക്ക് ആൻഡ് പബ്ലിക്ക് ഹെൽത്ത് ന്യൂട്രീഷന വിഭാഗത്തിലാണ് സാറ മാസ്റ്റർ ഡിഗ്രി പൂർത്തിയാക്കിയത്. മെഡിക്കൽ രംഗത്തിൽ അതീവ താൽപ്പര്യമുള്ള സാറ ഇപ്പോൾ ആതുര സേവനരംഗത്ത് തന്റേതായ ഒരു സ്ഥാനം നേടയെടുക്കാനുള്ള പരിശ്രമത്തിലാണ്.
2021 ഡിസംബറിൽ അജിയോ ലക്‌സ് എന്ന ഹൈഎൻഡ് ബ്രാൻഡിന്റെ പരസ്യത്തോടെയാണ് സാറ മോഡലിംഗ് രംഗത്തേക്ക് ചുവടുവച്ചത്. ആദ്യ പരസ്യത്തോടെ തന്നെ അവൾ മോഡലിംഗ് രംഗത്ത് തൻേതായ സ്ഥാനമുറപ്പിച്ചിരുന്നു. പാരിസ്, മിലാൻ, ന്യൂയോർക്ക് എന്നിവയുൾപ്പെടെയുള്ള ഫാഷൻ വീക്കുകളില്ലൊം അവൾ ഭാഗമായിട്ടുണ്ട്. 2023ലെ കണക്കുകൾ പ്രകാരം ഒരു കോടിയ്ക്കടുത്താണ് സാറയുടെ ആസ്തി.
മോഡലിംഗ് രംഗവും പ്രൊഫഷണൽ രംഗവും മാത്രമല്ല, സാറയ്ക്ക് വഴങ്ങുക. സാറ ടെൻഡുൽക്കർ ഷോപ്പ് എന്ന ഓൺലൈൻ സ്‌റ്റോറിന്റെ ഉടമ കൂടിയാണ് സാറ.
Discussion about this post