ഡല്‍ഹി: രാജ്യത്തിന്റെ കാര്‍ഷിക സാമ്പത്തിക മേഖലകളുടെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അംബേദേകറുടെയും മഹാത്മാഗാന്ധിയുടെയും സ്വപ്നങ്ങള്‍ നാം സാക്ഷാത്കരിക്കണമെന്നും മോദിയുടെ റേഡിയോ പരിപാടിയായ മന് കി ബാത്തിന്റെ 42ാം പതിപ്പില്‍ അദ്ദേഹം സംസാരിച്ചു.
രാമ നവമി ആശംസകള്‍ നേര്‍ന്നു കൊണ്ട് തുടങ്ങിയ പരിപാടിയില്‍
പ്രധാനമന്ത്രി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്ഷികത്തില് അത് ആഘോഷിക്കാന്‍ നൂതനമായ ആശയങ്ങളും മാര്‍ഗങ്ങളും കണ്ടെത്തണം. സ്വച്ഛ് ഭാരത് പദ്ധതി ഉജ്ജ്വലമായി മുന്നോട്ട് പോകുന്നുണ്ട്. മഹാത്മാഗാന്ധിയുടെ സ്വപ്നങ്ങള്‍ക്കായി നാം പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോകം യുദ്ധങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തപ്പോള്‍ ഡോ. ബി ആര് അംബേദ്കര്‍ സമത്വത്തെക്കുറിച്ചും ഐക്യത്തെക്കുറിച്ചും പറഞ്ഞു. ഇന്ത്യയെ ഒരു വ്യവസായിക രാജ്യമാക്കി ഉയര്‍ത്തുക എന്നത് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. അംബേദ്കറിന്റെ സ്വയം പര്യാപ്തത എന്ന കാഴ്ച്ചപാടിനെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി മന് കി ബാത്തില്‍ പറഞ്ഞു.
മഹാത്മാഗാന്ധി, ലാല്‍ ബഹദൂര്‍ ശാസ്ത്രി ജി, ഡോ.രാം മനോഹര്‍ ലോഹ്യ തുടങ്ങിയവര്‍ കര്‍ഷകരെകുറിച്ച് ഒരുപാട് സ്വപ്നങ്ങള്‍ കണ്ടിട്ടുണ്ട് അവയെല്ലാം പ്രാവര്‍ത്തികമാക്കണമെന്നും മോദി പറഞ്ഞു. കര്‍ഷകര്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കിക്കൊണ്ട് ഉല്പന്നങ്ങള്ക്ക് ന്യായവില ഉറപ്പാക്കാന്‍ ഈ വര്‍ഷത്തെ ബജറ്റില്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post