പാറശാലയ്ക്ക് സമീപം ചെങ്കലിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് ബിജെപി പ്രവര്‍ത്തകനും അച്ഛനും നേരെ ആക്രമണം ഉണ്ടായത്.
ബിജെപി പ്രവര്ത്തകന് വിഷ്ണുവിനും അച്ഛന് മോഹനനുമാണ് വെട്ടേറ്റത്. സിപിഎമ്മാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് നിലപാട്.
ചെങ്കല്ലില്‍ രണ്ടു എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കും പിതാവിനും അക്രമത്തില്‍ പരിക്കേറ്റിരുന്നു. നെയ്യാറ്റിങ്കര ചെങ്കല്‍ ലോക്കല്‍ കമ്മറ്റി ജോയിന്റ് സെക്രട്ടറി, ബിനോയ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസാണെന്ന് എസ്എഫ്ഐ ആരോപിക്കുന്നു. പരുക്കേറ്റ വിദ്യാര്‍ത്ഥികളെ പാറശ്ശാല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല.
Discussion about this post