മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന് അറിയാത്തവരല്ല നാം. എങ്കിലും പലരും ആഘോഷവേളകൾ കൊഴുപ്പിക്കാൻ മുതൽ ദു:ഖഭാരം ഇറക്കിവയ്ക്കാൻ വരെ മദ്യത്തിന്റെ സഹായം തേടുന്നു. അത് തെളിയിക്കുന്നതാണ് ഓരേ ദിനവും ആളുകൾ വാങ്ങിക്കുന്ന മദ്യത്തിന്റെ അളവ്.
മദ്യം കഴിക്കുന്നത് തന്നെ ശരീരത്തെയും മനസിനെയും ലഹരിപിടിപ്പിക്കാനാണ്. അനാരോഗ്യകരമാണെങ്കിലും ഹാങ്ഓവറിനായി മദ്യത്തിന്റെ വഴി തേടുന്നവരുണ്ട്. എന്നാലിത് പലപ്പോഴും വിനയാകാറുണ്ട്. ഹാങ്ഓവർ അധികമായി പല പ്രശ്‌നങ്ങളിലും ചെന്ന് ചാടാറുണ്ട് മദ്യപാനികൾ എന്നാലിതാ,
മദ്യപിച്ചാൽ അത് ശരീരത്തിൽ ഏൽപ്പിക്കുന്ന ആഘാതത്തെ ലഘൂകരിക്കാനും മണിക്കൂറുകൾ നീളുന്ന ഹാങ്ഓവർ ഇല്ലാതാക്കാനുമായി ജെൽ വികസിപ്പിച്ച് ശാസ്ത്രജ്ഞർ. പാലിൽ നിന്നുള്ള പ്രോട്ടീനും ചില നാനോപാർട്ടിക്കിളുകളും ചേർന്ന ജെല്ലാണ് വികസിപ്പിച്ചിരിക്കുന്നത്. ഇടിഎച്ച് സുറിച്ചാണ് ഉൽപ്പന്നം വികസിപ്പിച്ചത്. ആൽക്കഹോളിനെ വിഷാംശം കുറഞ്ഞ അസറ്റിക് ആസിഡായി വിഘടിപ്പിക്കാൻ ഈ ജെൽ സഹായിക്കുമെന്നാണ് അവകാശവാദം. ഇതുമൂലം മദ്യപിച്ചതിന് ശേഷമുള്ള ഛർദി, മനംപുരട്ടൽ, തലവേദന, ക്ഷീണം, ഉത്സാഹക്കുറവ് എന്നിവ ഒഴിവാക്കാനാകുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. എലികളിൽ നടത്തിയ പഠനത്തിൽ ജെൽ കഴിച്ച് 30 മിനുറ്റുകൾക്കുള്ളിൽ ആൽക്കഹോളിന്റെ ദോഷഫലങ്ങൾ കുറയുന്നതായി കണ്ടെത്തിയിട്ടുണ്ടത്രേ.
Discussion about this post