പൂനെ: പൂനെ വിമാനത്താവളത്തിന്റെ റൺവെയിൽ വിമാനം ടഗ് ട്രാക്ടറുമായി കൂട്ടിയിടിച്ച് അപകടം. ടേക്ക് ഓഫിനിടെയായിരുന്നു അപകടം. 180 യാത്രക്കാരുമായി പോയിരുന്ന എയർ ഇന്ത്യ വിമാനം റൺവേയിൽ വച്ച് അപകടത്തിൽ പെടുകയായിരുന്നു.
അപകടത്തെ തുടർന്ന് വിമാനത്തിന്റെ മുൻഭാഗത്തിനും ചക്രങ്ങൾക്കും തകരാറ് സംഭവിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് വിമാനത്താവളം അധികൃതർ അറിയിച്ചു. വിമാനത്തിലെ യാത്രക്കാർക്ക് ഉടനെ തന്നെ മറ്റ് സജീകരണങ്ങൾ ഏർപ്പെടുത്തിയതായും അധികൃതർ വ്യക്തമാക്കി.
സംഭവത്തിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെ മറ്റ് പ്രവർത്തനങ്ങൾക്കൊന്നും കാര്യമായ തടസം നേരിട്ടിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽ പെട്ട വിമാനത്തിന്റെ തകരാർ പരിഹരിക്കാനായി സർവീസ് നീട്ടിവച്ചിരുന്നെങ്കിലും പിന്നീട് സർവീസ് പുനരാരംഭിച്ചതതായും അധികൃതർ വ്യക്തമാക്കി.
Discussion about this post