പാരീസ്: ഫ്രാൻസിലെ വടക്കുപടിഞ്ഞാറൻ നഗരമായ റോണിലെ ജൂത സിനഗോഗിന് തീയിടാൻ ശ്രമിച്ച ആയുധധാരിയായ ഒരാളെ ഫ്രഞ്ച് പോലീസ് കൊലപ്പെടുത്തിയതായി ഫ്രാൻസിൻ്റെ ആഭ്യന്തര മന്ത്രി വ്യക്തമാക്കി. സിനഗോഗ് തീയിടാൻ ശ്രമിച്ച വ്യക്തി പോലീസുകാർക്ക് നേരെ വന്നപ്പോൾ പോലീസ് അയാളെ വെടി വച്ച് കൊല്ലുകയായിരുന്നുവെന്ന് റിപോർട്ടുകൾ വ്യക്തമാക്കി.
കത്തിയും ഇരുമ്പ് ദണ്ഡും കൈവശം വെച്ചിരുന്ന ഇയാൾ പോലീസിന് നേരെ ചെന്നപ്പോഴാണ് പോലീസ് ഇയാൾക്ക് നേരെ വെടിയുതിർത്തത്. ജൂത ദേവാലയത്തിനു നേരെ നടന്ന ആക്രമണത്തെ അപലപിച്ച റോൺ മേയർ, ഇത് ജൂതർക്ക് നേരെ മാത്രം നടന്ന ഒരു ആക്രമണമായി കരുതാനാവില്ലെന്നും മുഴുവൻ നഗരവും ഈ ആക്രമണത്തിന്റെ ആഘാതത്തിലാണെന്നും വ്യക്തമാക്കി.
സിനഗോഗിൽ നിന്ന് പുക ഉയരുന്നത് കണ്ടതിനെത്തുടർന്ന് അന്താരാഷ്ട്ര സമയം ഏകദേശം 06:45 ന് അടുപ്പിച്ച് പരിസരവാസികൾ പോലീസിനെ വിളിക്കുകയായിരുന്നു
പോലീസ് സംഭവസ്ഥലത്ത് എത്തിയതിനെ തുടർന്ന് ഉദ്യോഗസ്ഥരിൽ ഒരാൾ ഒടുവിൽ പ്രതിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
സംഭവസ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ ഒടുവിൽ സിനഗോഗിനുള്ളിൽ തീ നിയന്ത്രണ വിധേയമാക്കി. ആയുധധാരിയായ ആളല്ലാതെ മറ്റാർക്കും അപായങ്ങൾ ഒന്നുകില്ലെന്നും മേയർ പറഞ്ഞു.
അതെ സമയം സിനഗോഗിന് കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്
Discussion about this post