കോഴിക്കോട്: സോളാർ കേസുമായി ബന്ധപ്പെട്ട് സിപിഎം നടത്തിയ സെക്രട്ടേറിയേറ്റ് വളയൽ സമരം ഒത്തുതീർപ്പാക്കിയത് സിപിഎമ്മെന്ന വെളിപ്പെടുത്തലുമായി മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയം. പിണറായി വിജയന്റെ വിശ്വസ്തനായ ജോൺ ബ്രിട്ടാസ് ആയിരുന്നു ഇതിനായി ഇടപെടലുകൾ നടത്തിയത്. അന്നത്തെ പാർട്ടി ചാനലിന്റെ വാർത്താവിഭാഗം മേധാവിയായിരുന്നു ബ്രിട്ടാസെന്നും ജോൺ മുണ്ടക്കയം വെളിപ്പെടുത്തി.
രണ്ട് പത്രലേഖകർ തമ്മിലുണ്ടായ ഫോൺ സംഭാഷണത്തിൽ നിന്നായിരുന്നു ഇതിന്റെ തുടക്കമെന്നും അദ്ദേഹം പറഞ്ഞു. എങ്ങനെയെങ്കിലും സമരം അവസാനിപ്പിക്കേണ്ടെയെന്ന് ചോദിച്ച് ബ്രിട്ടാസ് ഒരിക്കൽ ജോൺ മുണ്ടക്കയത്തെ വിളിച്ചിരുന്നു. മുകളിൽ നിന്നുള്ള നിർദേശപ്രകാരമാണ് വിളിയെന്ന് അപ്പോൾ തന്നെ തോന്നിയെന്ന് മുണ്ടക്കയം പറയുന്നു. പത്രസമ്മേളനം നടത്തി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചാൽ സമരം പിൻവലിക്കാൻ തയ്യാറാണെന്ന് ഉമ്മൻചാണ്ടിയെ അറിയിക്കാമോ എന്നും ബ്രിട്ടാസ് ചോദിച്ചിരുന്നു. ജുഡീഷ്യൽ അന്വേഷണം നേരത്തെ മുഖ്യമന്ത്രി പറഞ്ഞതാണല്ലോ എന്ന് ചോദിച്ചപ്പോൾ പത്രസമ്മേളനം വിളിച്ച് പറഞ്ഞാൽ മതിയെന്ന് ആണ് ബ്രിട്ടാസ് നൽകിയ മറുപടി. തുടർന്ന് ഉമ്മൻചാണ്ടിയെ വിളിച്ച് ബ്രിട്ടാസ് പറഞ്ഞ കാര്യം അറിയിച്ചിരുന്നെന്നും മുണ്ടക്കയം പറയുന്നു.
പാർട്ടി തീരുമാനമാണോ എന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ ചോദ്യം. ആണെന്നാണ് മനസിലാക്കുന്നതെന്ന് മുണ്ടക്കയം മറുപടിയും കൊടുത്തു. തുടർന്ന് കുഞ്ഞാലിക്കുട്ടിയെ ഇക്കാര്യം അറിയിക്കാൻ ഉമ്മൻചാണ്ടി നിർദേശം നൽകി. മുണ്ടശേരി കുഞ്ഞാലിക്കുട്ടിയെയും കാര്യം അറിയിച്ചു. തുടർന്ന് കുഞ്ഞാലിക്കുട്ടി തിരുവഞ്ചിയൂരിനെയും തുടർന്ന് ബ്രിട്ടാസിനെയും കോടിയേരിയെയും വിളിച്ച് സംസാരിച്ചു. ഇടത് പ്രതിനിധിയായി എൻകെ പ്രേമചന്ദ്രനാണ് യുഡിഎഫ് നേതാക്കളെ കണ്ടത്. ഇങ്ങനെയാണ് ആ സമരം ഒത്തുതീർപ്പായതെണന്നും മുണ്ടക്കയം ലേഖനത്തിൽ പറയുന്നു.
Discussion about this post