കശ്മീരിലെ രജൗരി ജില്ലയില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ 4 ഭീകരര്‍ കൊല്ലപ്പെട്ടു. ചാവേറുകളായ ഇവര്‍ 4 ദിവസം മുമ്പ് തന്നെ നിയന്ത്രണരേഖ കടന്ന് ഇന്ത്യയില്‍ എത്തിയതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസും പട്ടാളവും ബി.എസ്.എഫ് ജവാന്മാരും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഭീകരവാദികളെ കണ്ടത്തിയത്.
രജൗരിയിലെ സുന്ദര്‍ബാനി പ്രവിശ്യയിലായിരുന്നു ഭീകരരും സുരക്ഷാ സേനയും തമ്മില്‍ വെടിവെപ്പ് നടന്നത്. ഭീകരരുടെ കൈയ്യില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നുവെന്ന് സ്ഥലത്തെ സീനിയര്‍ പോലീസ് സൂപ്രണ്ട് യൗഗല് മന്‍ഹാസ് സ്ഥിരീകരിച്ചു. ഇവര്‍ നടത്താനിരുന്ന ഒരു വലിയ ആക്രമണമാണ് ഇതുവഴി തടയാന്‍ സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post