ന്യൂഡൽഹി : 20 മണിക്കൂറിലധികം വൈകി എയർ ഇന്ത്യ വിമാനം. യാത്രക്കാർ ദുരിതത്തിലാവുകയും ചെയ്തു. ഇന്ദിരാഗാന്ധി വിമനാത്താവളത്തിലാണ് സംഭവം. വിമനത്തിൽ എയർകണ്ടീഷൻ ഇല്ലാതെ 20 മണിക്കൂറിലധികം ഇരുത്തി എന്നാണ് യാത്രക്കാരുടെ പരാതി.
കൂടാതെ ചില യാത്രക്കാർക്ക് ബോധക്ഷയം ഉണ്ടാവുകയും ചെയ്തു. ഇത്ര മണിക്കൂർ യാത്രക്കാരെ എയർകണ്ടീഷൻ പോലും ഇല്ലാതെ വിമാനത്തിൽ ഇരുത്തി. ബോധരഹിതയായി വീണത്തിനെ തുടർന്നാണ് വിമാനത്തിൽ നിന്ന് എല്ലാ യാത്രക്കാരെയും ഇറക്കിയത് . ഈ പ്രവർത്തി മനുഷ്യത്വരഹിതമാണ് എന്ന് മാദ്ധ്യപ്രവർത്തക ശേത്വ പുഞ്ച് എക്‌സിൽ കുറിച്ചു. പോസ്റ്റിന് മറുപടിയായി എയർ ഇന്ത്യ തടസ്സങ്ങൾ ശ്രദ്ധയിൽപ്പെട്ടതിൽ ഞങ്ങൾ ഖേദിക്കുന്നു. കാലതാമസം പരിഹരിക്കാൻ ഞങ്ങളുടെ ടീം സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും നിങ്ങളുടെ നിരന്തരമായ പിന്തുണ വേണമെന്ന് അഭ്യർത്ഥിക്കുന്നു എന്ന് എയർലൈൻപ്രതികരിച്ചു.
ഇത് ആദ്യമായല്ല എയർ ഇന്ത്യ വിമാനം വൈകുന്നത്. ഈ മാസം ആദ്യം മുംബൈയിൽ നിന്ന് സാൻ ഫ്രാൻസിസ്‌കോയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാർക്ക് ആറ് മണിക്കൂറോളം പാസഞ്ചർ ക്യാബിനിനുള്ളിൽ ഇരിക്കേണ്ടി വന്നു. ഡൽഹിയിലും ഉത്തരേന്ത്യയുടെ മറ്റ് ഭാഗങ്ങളിലും ഉഷ്ണതരംഗത്തിന് ഇടയിലാണ് ഏറ്റവും പുതിയ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Discussion about this post