ചെന്നൈ: ഗാനങ്ങളുടെ പകർപ്പവകാശവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾക്കിടെ ഇളയരാജയെ പരോക്ഷമായി വിമർശിച്ച് ഗാനരചയിതാവ് വൈരമുത്തു. തന്റെ കവിതകളിലെയും പാട്ടുകളിലെയും വരികൾ സിനിമകളിൽ ഉപയോഗിക്കാറുണ്ട്. താനൊരിക്കലും പകർപ്പവകാശം വേണമെന്ന് വാശിപിടിക്കാറില്ലെന്നും വൈരമുത്തു പറഞ്ഞു.
തന്റെ കവിതകളുടെ പേരുകൾ സമ്മതം ചോദിക്കാതെ സിനിമയ്ക്ക് ഉപയോഗിച്ചിട്ടുണ്ട്. വിണ്ണൈത്താണ്ടി വരുവായ, നീ താനെ എൻ പൊൻവസന്തം എന്നീ സിനിമാ പേരുകൾ തന്റെ കവിതകളുടെ പേരുകൾ ആണ്. എന്നാൽ കവിതയുടെ പേരുകൾ എടുക്കുന്നതിന് മുൻപ് എന്നോട് ആരും അനുവാദം ചോദിച്ചിട്ടില്ല. പാട്ട് എന്നാൽ ഈണം മാത്രമല്ല, അതിലെ വരികൾ കൂടിയാണെന്ന സാമാന്യം ബോധം വേണം. അതുള്ളവർക്ക് അറിയാമെന്നും അദ്ദേഹം പ്രതികരിച്ചു.
സംഗീതം നൽകിയ ഗാനങ്ങളുടെ പകർപ്പവകാശം തനിക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് ഇളയരാജയുടെ ഹർജിയിൽ കോടതിയിൽ നിയമപോരാട്ടം തുടരുകയാണ്. ഇതിനിടെയാണ് വൈരമുത്തുവിന്റെ പ്രതികരണം. താൻ സംഗീതം നൽകിയ പാട്ടുകൾ അനുമതിയില്ലാതെ സിനിമകളിൽ ഉപയോഗിക്കുകയോ, സ്‌റ്റോജ് ഷോകളിലും മറ്റ് പരിപാടികളിലും ആലപിക്കുകയോ ചെയ്യുന്നത് വിലക്കണം എന്നാണ് ഇളയരാജയുടെ ആവശ്യം. ഇതിന്റെ തുടർച്ചയെന്നോണം അടുത്തിടെ ഇറങ്ങിയ മലയാള ചിത്രം മഞ്ഞുമ്മൽ ബോയ്‌സിൽ കൺമണി അൻപോട് കാതലൻ എന്ന പാട്ട് ഉപയോഗിച്ചതിനും ഇളയരാജ നിർമ്മാതാക്കൾക്ക് നോട്ടീസ് നൽകിയിരുന്നു.
Discussion about this post