ലക്‌നൗ: ലക്ഷ്മൺ തില മന്ദിരത്തിൽ ആരാധനയ്ക്ക് അനുമതി നൽകണമെന്ന ഹിന്ദുക്കളുടെ ആവശ്യത്തെ എതിർത്ത് സുന്നി വഖഫ് ബോർഡ് നൽകിയ ഹർജി തള്ളി കോടതി. സിവിൽ ജഡ്ജി ജൂനിയർ ഡിവിഷൻ അഭിഷേക് ഗുപ്തയാണ് കോടതിയാണ് ഹർജി തള്ളിയത്. ലക്ഷ്മൺ തില മന്ദിരം ക്ഷേത്രം തകർത്ത് നിർമ്മിച്ചത് ആണെന്നും അതിനാൽ ആരാധന നടത്താൻ അനുവദിക്കണം എന്നും ആവശ്യപ്പെട്ട് ഹിന്ദുക്കൾ ഹർജി നൽകിയിരുന്നു. ഇതിനെ എതിർത്തായിരുന്നു വഖഫ് ബോർഡിന്റെ ഹർജി.
ലക്‌നൗ സ്വദേശി ന്രിപേന്ദ്ര പാണ്ഡെ ആണ് ഹിന്ദുക്കൾക്കായി ആദ്യം കോടതിയെ സമീപിച്ചത്. നിലവിൽ മുസ്ലീങ്ങൾ മസ്ജിദെന്ന് അവകാശപ്പെടുന്ന ലക്ഷണൻ തില നൂറ്റാണ്ടുകൾക്ക് മുൻപ് ഉണ്ടായിരുന്ന ലക്ഷ്ണ ക്ഷേത്രം തകർത്താണെന്നാണ് ഹർജിയിൽ അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. അതിനാൽ മന്ദിരത്തിന് മുൻപിൽ ആരാധനയ്ക്ക് അനുമതി നൽകണം എന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
എന്നാൽ 1975 മുതൽ വഖഫ് ബോർഡിന് കീഴിലാണ് തില മന്ദിരം എന്നാണ് എതിർവിഭാഗം പറയുന്നത്. 1975 ജനുവരി 21 ന് തില മന്ദിരം വഖഫ് ബോർഡിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിനാൽ ആരാധന സംബന്ധിച്ച കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് വഖഫ് ട്രിബ്യൂണൽ ആണ്. അതിനാൽ സിവിൽ കോടതിയിൽ നൽകിയ ഹർജി നിലനിൽക്കില്ലെന്നും വഖഫ് ബോർഡ് കോടതിയെ അറിയിച്ചു. എന്നാൽ ഈ വാദം കോടതി എതിർത്തു. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം ഹർജി പരിഗണിക്കാൻ സിവിൽ കോടതിയ്ക്ക് അനുമതിയുണ്ടെന്നായിരുന്നു ജഡ്ജി അഭിഷേക് ഗുപ്ത മറുപടി നൽകിയത്. കേസ് ജൂലൈ 11 ന് കോടതി വീണ്ടും പരിഗണിക്കും.
Discussion about this post