ആലപ്പുഴ: ജഡ്ജിയുടെ വാഹനം തടയുകയും ഡ്രൈവറെ ചീത്ത വിളിക്കുകയും ചെയ്ത സംഭവത്തിൽ കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ. ആലപ്പുഴ നോർത്ത് ബ്ലോക്ക് പ്രസിഡന്റ് കെ.എ സാബുവാണ് അറസ്റ്റിലായത്. ഇയാളെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. മോട്ടോർ വെഹിക്കിൾ ക്ലെയിംസ് ട്രൈബ്യൂണൽ ജഡ്ജിയുടെ വാഹനമാണ് സാബു തടഞ്ഞുനിർത്തിയത്. പുന്നമടയിൽവച്ചായിരുന്നു സംഭവം. ജഡ്ജിയെ വീട്ടിൽ കൊണ്ടുവിട്ട ശേഷം കാറുമായി മടങ്ങുകയായിരുന്നു ഡ്രൈവർ. ഇതിനിടെയാണ് സാബുവുമായി പ്രശ്‌നം ഉണ്ടായത്. പുന്നമടയിൽവച്ച് ഗട്ടർ ഒഴിവാക്കാനായി വലതുവശത്ത് കൂടിയായിരുന്നു ഡ്രൈവർ കാറുമായി നീങ്ങിയത്. ഇതേ സമയം ഇതേ വശത്ത് കൂടി ഇരുചക്രവാഹനത്തിൽ സാബുവും എത്തി.
കാർ നേരെ വരുന്നതു കണ്ട സാബു സ്‌കൂട്ടർ കുറുകെ നിർത്തി തടയുകയായിരുന്നു. വണ്ടി മാറ്റാൻ ഡ്രൈവർ പറഞ്ഞതോടെ സാബു അസഭ്യം പറഞ്ഞു. ഇതോടെ ഡ്രൈവർ പോലീസിൽ പരാതി നൽകുകയായിരുന്നു.
Discussion about this post