ശ്രീനഗര്‍: ഹൂറിയത്ത് നേതാവ് സയീദ് അലി ഷാ ഗിലാനിയുടെ പരിപാടിയ്ക്കിടെ വീണ്ടും പാക് പതാക. അമര്‍നാഥ് യാത്രയുടെ ദിവസങ്ങള്‍ വെട്ടികുറയ്ക്കണമെന്ന് യോഗത്തില്‍ ഗിലാനി ആവശ്യപ്പെട്ടു.കശ്മീര്‍ വിഘടനവാദി നേതാവ് ഗിലാനിയുടെ പരിപാടി ജമ്മു കശ്മീരിലെ ധാലിലാണ് നടന്നത്. പാക് അനുകൂല മുദ്രാവാക്യം മുഴക്കിയ ചിലര്‍ പരിപാടിയ്ക്കിടെ ഇന്ത്യ വിരുദ്ധ മുദ്രാവാക്യവും മുഴക്കി.
അമര്‍നാഥ് തീര്‍ത്ഥാടനം മുപ്പത് ദിവസമായി കുറയ്ക്കണമെന്ന് ഗിലാനി യോഗത്തില്‍ ആവശ്യപ്പെട്ടു. ജൂലായ് രണ്ടിനാണ് അമര്‍നാഥ് തീര്‍ത്ഥാടനം ആരംഭിയ്ക്കുന്നത്. അമര്തീര്ത്ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലായിരിക്കെ ഇന്ത്യയക്ക് ഭീഷണിയും ആശങ്കയും ഉയര്‍ത്തുകയാണ് ഗിലാനി.
നേരത്തെയും വിഘടനവാദി നേതാവിന്റെ പരിപാടിയില്‍ പാക് പതാക വീശിയത് ചര്‍ച്ചയായിരുന്നു. സംഭവത്തെ ഇന്ത്യ വളരെ ഗൗരവത്തോടെയാണ് നോക്കികാണുന്നത്.
Discussion about this post