ചെന്നൈ: തമിഴ് നാട്ടില്‍ ബിജെപി ജില്ല നേതാവിനു നേരെ ആക്രമണം. ബിജെപി ജില്ല കമ്മിറ്റി അംഗം ആര്‍.വീരബാഗുവിന് നേരെയാണ് അഞ്ചംഗ സംഘത്തിന്റെ ആക്രമണമുണ്ടായത്. ഓട്ടോറിക്ഷ ഡ്രൈവറാണ് വീരബാഗു. രാത്രിയില്‍ വീട്ടിലേക്ക് മടങ്ങാന്‍ തുടങ്ങുന്നതിനിടയില്‍ ഒരാള്‍ ഓട്ടോയില്‍ കയറുകയും പേരാവൂരിലേക്ക് പോകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ ഓട്ടോ നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഇവിടെ വച്ച് കൂടുതല്‍ ആളുകളെത്തി ഇയാളെ വെട്ടിപരിക്കേല്‍പിക്കുകയായിരുന്നു.
മതമൗലിക വാദികളാണ് തനിക്ക് നേരെ ആക്രമണം നടത്തിയതെന്ന് വീരബാഗു ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.പോലിസ് അന്വേഷണം ആരംഭിച്ചു.
Discussion about this post