ഡല്‍ഹി: അധോലോക നായകന് ദാവൂദ് ഇബ്രാഹിം കീഴടങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നതായി വെളിപ്പെടുത്തല്‍. മുംബൈ സ്ഫോടന പരമ്പരയ്ക്ക് ശേഷം 1994ല്‍ ദാവൂദ് ഇബ്രാഹിം ഉപാധിളോടെ കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ചിരുന്നതായി ഡല്‍ഹി മുന്‍ പോലിസ് കമ്മീഷണര്‍ നീരജ് കുമാറാണ് വെളിപ്പെടുത്തിയത്. സര്‍ക്കാരിന് താല്പര്യമില്ലാത്തതിനാല് അത് നടന്നില്ലെന്നും നീരജ് കുമാര്‍ പറയുന്നു.
ദാവൂദ് മൂന്ന് തവണ നീരജുമായി ചര്‍ച്ച നടത്തി. പിന്നീട് സിബിഐ ഡിഐജിയുമായും സംസാരിച്ചു.എന്നാല്‍ സിബിഐ ഈ ഓഫര്‍ തള്ളികഞ്ഞുവെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് നിരജ് കുമാറിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.
1994 ജൂണില്‍ ദാവൂദുമായി സംസാരിച്ചിരുന്നു. ഉപാധികളോടെ കീഴടങ്ങാന്‍ ദാവൂദ് താല്പര്യം പ്രകടിപ്പിച്ചു. താന്‍ ഇന്ത്യയിലേക്ക് മടങ്ങിയാല്‍ തന്നെ വധിക്കുവാന്‍ എതിര് സംഘങ്ങള്‍ പദ്ധതി തയ്യാറാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തന്റെ ജീവന് സുരക്ഷ നല്‍കണമെന്ന ഉപാധിയും ദാവൂദ് മുന്നോട്ട് വച്ചു.
ഇത്തരം സംഭാഷണങ്ങള്‍ ഒഴിവാക്കുവാന്‍ പിന്നീട് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയെന്നും നീരജ് കുമാര്‍ വെളിപ്പെടുത്തി.
2013ലാണ് ഡല്‍ഹി പോലിസ് കമ്മീഷണറായിരുന്ന നീരജ് കുമാര്‍ ജോലിയില്‍ നിന്ന് വിരമിച്ചത്.
നേരത്തെ പ്രമുഖര്‍ അഭിഭാഷകനായ രാം ജെത് മലാനിയും ദാവൂദ് ഇബ്രാഹിം കീഴടങ്ങാന്‍ നേരത്തെ സന്നദ്ധത പ്രകടിപ്പിച്ചതായി വെളിപ്പെടുത്തിയിരുന്നു.
Discussion about this post