ശ്രീനഗര്‍: കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്നു സൈനികര്‍ക്ക് വീരമൃത്യു. അനന്ത്നാഗ്, ഷോപിയാന്‍ എന്നിവിടങ്ങളില്‍ ആണ് ഭീകരര്‍ സൈന്യവുമായി ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ 13 ഭീകരരും കൊല്ലപ്പെട്ടു.ഹിസ്ബുല്‍ മുജാഹിദ്ദീന്‍, ലഷ്കറെ തയിബ ഭീകരസംഘടനകളിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ഏഴു പേരും ഷോപിയാന്‍ നിവാസികളാണ്. ഇവരുടെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു
അരവിന്ദ് കുമാര്‍, നിലേഷ് സിങ്, ഹേത്റാം എന്നീ ജവാന്മാരാണു വീരമൃത്യു വരിച്ചത്. ഷോപിയാനിലെ കച്ദൂരുവിലുണ്ടായ വെടിവയ്പിലാണ് രണ്ടു ജവാന്മാര് വീരമൃത്യു വരിച്ചത്
തെക്കന്‍ കശ്മീരിലെ മൂന്നിടത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സൈന്യം പരിശോധന ശക്തമാക്കുകയായിരുന്നു. മൂന്നിടങ്ങളിലായി ക്യാംപ് ചെയ്ത് ആക്രമണ പദ്ധതികള്‍ തയാറാക്കുന്നതിനിടെയായിരുന്നു സൈന്യത്തിന്റെ നീക്കം.അനന്ത്നാഗില്‍ ആക്രമണത്തിനിടെ ഒരു ഭീകരന് കീഴടങ്ങി.
Discussion about this post