വയനാട് ഭൂമി തട്ടിപ്പ് വിവാദത്തില്‍ പങ്കുണ്ടെന്ന് ആരോപണങ്ങള്‍ വന്നിരിക്കുന്ന സാഹചര്യത്തില്‍ സി.പി.ഐ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും വിജയന്‍ ചെറുകര രാജി വെച്ചു. സി.പി.ഐക്ക് സമ്മര്‍ദ്ദം വന്നിരിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന നേതൃത്വവും അദ്ദേഹം മാറിനില്‍ക്കണമെന്ന അഭിപ്രായത്തിലായിരുന്നു. രണ്ട് മാസത്തേക്കാണ് വിജയനെ മാറ്റിനിര്‍ത്തിയിരിക്കുന്നത്. ഒല്ലൂര്‍ എം.എല്‍.എയും ദേശീയ കൗണ്‍സില്‍ അംഗവുമായ കെ.രാജനാണ് പുതിയ സെക്രട്ടറിയായി വന്നിരിക്കുന്നത്.
വിജിലന്‍സ് അന്വേഷണം തീരും വരെ മാറിനില്‍ക്കാന്‍ താന്‍ തയ്യാറാണെന്ന് ഇന്ന് ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ വിജയന്‍ അറിയിച്ചിരുന്നു. പാര്‍ട്ടിക്ക് ഒരു പ്രതിസന്ധി സൃഷ്ടിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
സംഭവത്തെക്കുറിച്ച് വിശദമായ അന്വഷണം നടത്താന്‍ പാര്‍ട്ടി തീരുമാനം എടുത്തിട്ടുണ്ട്.
Discussion about this post