എസ്.സി-എസ്.ടി നിയമത്തെക്കുറിച്ച് സുപ്രീം കോടതി മാര്‍ച്ച് 20ന് പുറപ്പെടുവിച്ച വിധിക്ക് സ്റ്റേ ഇല്ല. വിധി ഒരു രീതിയിലും എസ്.സി-എസ്.ടി നിയമത്തിനെതിരല്ലെന്നും പരാതിയുടെ വിശ്വാസ്യത പരിശോധിക്കുന്നതില്‍ എന്താണ് തെറ്റെന്നും കേസ് പരിഗണിക്കവെ മൂന്നംഗ ബെഞ്ച് ചോദിച്ചു. സംഘര്‍ഷമുണ്ടാക്കുന്നവര്‍ വിധി പൂര്‍ണ്ണമായും വായിച്ചിട്ടില്ലെന്നും രാജ്യത്തെ എല്ലാ പാര്‍ട്ടികളും വിധിയെപ്പറ്റിയുള്ള നിലപാട രണ്ട് ദിവസത്തിനകം അറിയിക്കണമെന്നും കോടതി പറഞ്ഞു. പത്ത് ദിവസത്തിന് ശേഷം ഏപ്രില്‍ 13ന് കേസ് വീണ്ടും കോടതി പരിഗണിക്കുന്നതാണ്.
എസ്.സി-എസ്.ടി ആക്റ്റിന്റെ കീഴില്‍ സ്വയമേവ അറസ്റ്റ് ചെയ്യുന്നതും ക്രിമിനല്‍ കേസുകള്‍ ചാര്‍ജ് ചെയ്യുന്നതും വിലക്കിയുള്ള സുപ്രീം കോടതിയുടെ വിധി പുനപരിശോധിക്കണമെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം എന്‍.ഡി.എ സര്‍ക്കാര്‍ ഹര്‍ജി നല്‍കിയിരുന്നു. കോടതി നിയമത്തിനെതിരെയല്ലായെന്നും ഈ നിയമം ദുരുപയോഗം ചെയ്ത് നിരപരാധികള്‍ ശിക്ഷിക്കപ്പെടരുതെന്ന് കോടതി ആഗ്രഹിക്കുന്നുവെന്നും അപക്‌സ് കോടതി വ്യക്തമാക്കി.
വിഷയം ഒരു ക്രമസമാധാന പ്രശ്‌നമായി മാറിയിരിക്കുന്നുവെന്നും ഒമ്പത് പേര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരിക്കുന്നുവെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ ഇന്ന് രാവിലെ ചൂണ്ടിക്കാട്ടി. അത് കൊണ്ടാണ് കേസ് ഇന്ന് പരിഗണിച്ചത്.
Discussion about this post