കൊല്ലം: ചലച്ചിത്ര നടന്‍ കൊല്ലം അജിത്ത്(56) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു.
മലയാള സിനിമയില്‍ വില്ലന്‍വേഷങ്ങളിലൂടെയാണ് അജിത്ത് ശ്രദ്ധേയനായത്. മലയാളം,തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി 500ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. 1നിരവധി മലയാള സീരിയലുകളിലും വേഷമിട്ടു. 1984ല്‍ പി. പദ്മരാജന്‍ സംവിധാനം ചെയ്ത ‘പറന്ന് പറന്ന് പറന്ന്’ എന്ന സിനിമയില്‍ ചെറിയ വേഷത്തിലാണു തുടക്കം. പിന്നീട് പദ്മരാജന്റെ സിനിമകളിലെ സ്ഥിര സാന്നിധ്യമായി അദ്ദേഹം.1989 ല്‍ പുറത്തിറങ്ങിയ അഗ്‌നിപ്രവേശം എന്ന ചിത്രത്തില്‍ നായകനുമായി അജിത്ത്. പക്ഷേ പിന്നീട് അഭിനയിച്ചത് ഏറെയും വില്ലന്‍ വേഷങ്ങളാണ്.
പത്ഭനാഭന്‍-സരസ്വതി ദമ്പതികളുടെ മകനായാണ് ജനനം. പ്രമീളയാണ് ഭാര്യ. മക്കള്‍: ശ്രീക്കുട്ടി, ശ്രീഹരി.
Discussion about this post