ചോദ്യങ്ങള്‍ക്കും കളിയാക്കലുകള്‍ക്കും ചുട്ട മറുപടി നല്കി ഫേസ്ബുക്കില്‍ സംവിധായകന് മേജര്‍ രവി. എല്ലാ ചോദ്യങ്ങള്‍ക്കും വളരെ സഹിഷ്ണുതയോടെയാണ് മേജര്‍ രവി മറുപടി നല്‍കുന്നത്. ട്രോളുകളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണവും ശ്രദ്ധേയമായി.
‘മേജര്‍ രവി സാര്‍, അടുത്ത ബോംബ് എന്ന് പൊട്ടിക്കും’…പ്രേക്ഷകന്റെ ചോദ്യത്തിന് ‘അറിയിക്കാം മോനേ’എന്നായിരുന്നു മറുപടി. ശാഖയില്‍ പോവാറുണ്ടോ എന്ന ചോദ്യത്തിന് പൊച്ചിച്ചിരിക്കുന്ന സ്മൈലിയാണ് മറുപടി. പിന്നെയും രസകരമായ നിരവധി ചോദ്യങ്ങളാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. പരിഹസിച്ചെത്തിയവരെ സ്നേഹപൂര്‍വമായ മറുപടികള്‍ കൊണ്ട് നേരിട്ട മേജര്‍ രവിയുടെ സമീപനത്തെ പ്രശംസിച്ചും പിന്തുണച്ചും ആരാധകര്‍ എത്തി.
താങ്കള്‍ എന്തൊക്കെ നീക്കങ്ങള്‍ നടത്തുമ്പോഴും ട്രോളുകള്‍ വരാറുണ്ട്. അതിനെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന് അവര്‍ ചെയ്യട്ടെ, പക്ഷേ ഒരു പരിതി കഴിഞ്ഞാല്‍ അത് നമുക്ക് ഉണ്ടാക്കുന്ന വേദന ആരും മനസ്സിലാക്കുന്നില്ല. എനിക്ക് ഇതൊരു ആവേശമാണ്. അതുകൊണ്ട് കാര്യമായി എടുക്കുന്നില്ല. എന്നായിരുന്നു മറുപടി
Discussion about this post