പി.സി ജോര്‍ജ്ജിനെ കൂറ് മുന്നണി ഉണ്ടാക്കാന്‍ സമ്മതിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രേണേശ് ചെന്നിത്തല പറഞ്ഞു. യൂഡിഎഫ് ഒറ്റക്കെട്ടായി മൂന്നോട്ട് പോകും. യൂഡിഎഫില്‍ പരിഹരിക്കാനാവാത്ത പ്രശനങ്ങളൊന്നും ഇല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ടിപി വധക്കേസ് അന്വേഷണത്തില്‍ യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രണ്ട് തവണ കത്ത് നല്‍കി. കേസ് ഏറ്റെടുക്കണമോ എന്ന കാര്യം സിബിഐ ആണ് തീരുമാനിക്കേണ്ടത്. ഇക്കാര്യം ആവശ്യപ്പെട്ട് വീണ്ടും സിബിഐയെ സമീപിയ്ക്കുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു
Discussion about this post