കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ പ്രവേശനങ്ങളെ സാധൂകരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് ഡിവൈഎഫ്‌ഐ നേതാവ് നിതിന്‍ കണിച്ചേരിയെ രൂക്ഷമായ ഭാഷയില്‍ അഡ്വക്കറ്റ് ജയശങ്കര്‍ വിമര്‍ശിച്ചത്. കരുണ മെഡിക്കല്‍ കോളഏജ് മാനേജ്‌മെന്റ് കോഴ വാങ്ങിയതിന് തെളിവുണ്ടോ എന്നും ഉണ്ടെങ്കില്‍ കേസ് കൊടുക്കു എന്നും ഡിവൈഎഫ്‌ഐ നേതാവ് പറഞ്ഞതാണ് ജയശങ്കറിന്റെ ചൊടിപ്പിച്ചത്.
രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടും തെളിവുണ്ടോ എന്ന് ചോദിച്ച നിതിന്റെ പൊള്ളത്തരം ജയശങ്കര്‍ തുറന്നു കാട്ടി. ഇങ്ങനെയെല്ലാം പറയാന്‍ നാണമുണ്ടോ, ഉളുപ്പുണ്ടോ എന്നായിരുന്നു ജയശങ്കറിന്റെ ചോദ്യം
Discussion about this post