ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ ഹോക്കിയില്‍ ഇന്ത്യന്‍ ടീമിന് ജയം. പൂള് ബി മത്സരത്തില്‍ മലേഷ്യയെ 2-1ന് ഇന്ത്യ തോല്പിച്ചു. ഹര്മന് പ്രീത് സിംഗിന്റെ ഇരട്ട ഗോളുകളാണ്(3,43 മിനിറ്റുകള്‍) ഇന്ത്യയ്ക്ക് ജയമൊരുക്കിയത്. ഫൈസല്‍ സാരി മലേഷ്യയുടെ ഏക ഗോള്‍ നേടി.
രണ്ടാം ജയത്തോടെ നോക്കൗട്ടിലേക്കുള്ള സാധ്യത ഇന്ത്യ വര്‍ധിപ്പിച്ചു. ഗ്രൂപ്പ് ബിയില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഏഴ് പോയിന്റാണ് ഇന്ത്യക്കുള്ളത്.
Discussion about this post