കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് തോക്കും ബോംബുമായി എത്തിയാല്‍ തിരിച്ചടി നല്‍കുമെന്ന് പശ്ചിമബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഭോഷ്. അപഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഏതെങ്കിലും ബി.ജെ.പി പ്രവര്‍ത്തകനെ തൃണമൂല്‍ കോണ്‍ഗ്രസ് അക്രമിച്ചാല്‍ തിരിച്ച് അടിക്കുമെന്ന് ദിലീപ് ഘോഷ് പറഞ്ഞു.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേന്ദ്രസേനയെ വിന്യസിക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഞങ്ങള്‍ തയ്യാറായിരിക്കും’ഞങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ നോമിനേഷന് കൊടുക്കുന്നതിന്റെ തിരക്കിലാണ്. കേന്ദ്രസേനയെ വിന്യസിക്കില്ലെന്ന് വ്യക്തമായതോടെ ഞങ്ങള്‍ എല്ലാത്തിനും തയ്യാറായിരിക്കണം. ഞങ്ങള്‍ അവസാനം വരെ പൊരുതും’- ദിലീപ് ഘോഷ്് പറഞ്ഞു.
ബംഗാളില്‍ അടുത്തമാസം ഒന്ന്, മൂന്ന്, അഞ്ച് തിയ്യതികളിലായി പഞ്ചായത്ത് തെരഞ്ഞെടുപ്പ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പോകുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലും റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് സിപിഎം-ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുമിച്ച് റാലി നടത്തി പത്രിക സമര്‍പ്പിച്ചിരുന്നു.
Discussion about this post