ഗോൾഡ്കോസ്റ്റ്: കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽവേട്ട തുടരുന്നു. വെള്ളിയാഴ്ച രാവിലെ ഷൂട്ടിംഗിൽ വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ തേജസ്വിനി സാവന്ത് സ്വർണം നേടി.
ഗെയിംസിലെ ഇന്ത്യയുടെ 15-ാം സ്വർണമാണിത്. ഇതേ ഇനത്തിൽ ഇന്ത്യയുടെ അഞ്ജു മുദ്ഗില്ലിന് വെള്ളിയും ലഭിച്ചു. ഇതോടെ 15 സ്വർണവും എട്ട് വെള്ളിയും 10 വെങ്കലവും നേടിയ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 32 ആയി.
Discussion about this post