കൊച്ചി:കൈവെട്ട് കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും. കേസില്‍ 17 പ്രതികള്‍ കുറ്റക്കാരാണെന്ന് എറണാകുളം പ്രത്.കേ എന്‍ഐഎ കോടതി കണ്ടെത്തിയിരുന്നു. വിധി പ്രഖ്യാപനത്തിന് മുന്‍പ് പ്രതികളുടെയും പ്രോസിക്യൂഷന്റെ വാദം കോടതി കേട്ടു. തുടര്‍ന്ന് വിധി പറയാല്‍ മാറ്റിവെക്കുകയായിരുന്നു.
പ്രതികള്‍ക്ക് തീവ്രവാദബന്ധമുണ്ടെന്നും, ജീവപര്യന്തം ശിക്ഷ വിധിക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
നിയമവിരുദ്ധ പ്രവര്‍ത്തനം തടയാനുള്ള യുഎപിഎ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങള്‍ 10 പ്രതികള്‍ക്കെതിരെ തെളിഞ്ഞിട്ടുണ്ട്.പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും വാദം കേട്ടശേഷമാവും പ്രത്യേക കോടതി ജഡ്ജി പി ശശിധരന്‍ ശിക്ഷ വിധിക്കുക. 31 പ്രതികളെ വിചാരണ ചെയ്തതില്‍ 18 പേരെ തെളിവില്ലാത്തതിനാല്‍ കോടതി നേരത്തെ വിട്ടയച്ചിരുന്നു.
ഇന്റേണല്‍ പരീക്ഷയുടെ മലയാളം ചോദ്യപേപ്പറിലെ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ 2010 ജൂലൈ നാലിനാണ് മതതീവ്രവാദികള്‍ ടി ജെ ജോസഫിന്റെ വലതു കൈപ്പത്തി വെട്ടിമാറ്റിയത്.ഞായറാഴ്ച പള്ളിയില്‍ നിന്നും മടങ്ങുകയായിരുന്ന ടി ജെ ജോസഫിനെ വാനിലെത്തിയ ഏഴംഗ സംഘം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനു നേതൃത്വം നല്‍കിയ ഒന്നാം പ്രതി അടക്കം അഞ്ചു പ്രതികള്‍ ഒളിവിലാണ്.
Discussion about this post