കൊച്ചി: വാരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരണപ്പെട്ട ശ്രീജിത്തിന്റേത് ഉരുട്ടിക്കൊലയെന്ന് സംശയം. ശ്രീജിത്തിനെതിരെ മൂന്നാംമുറ പ്രയോഗിച്ചെന്ന് സംശയം. പുറത്ത് വന്നിരിക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഉരുട്ടിക്കൊലയെന്ന് സംശയിക്കുന്ന സുപ്രധാന കണ്ടെത്തല്‍.
രണ്ട് തുടകളിലെ പേശികളിലും ഒരേപോലുള്ള ചതവുകള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ലാത്തി പോലുള്ള ഉരുണ്ട വസ്തു കൊണ്ട് ഉരുട്ടിയതെന്നാണ് പ്രാധമിക നിഗമനം. ഇതിനായി അന്വേഷണ സംഘം പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപികരിക്കാന്‍ വിദഗ്ദ ഉപദേശം തേടി.
Discussion about this post