കഴിഞ്ഞ ദിവസം ഹോട്ടല്‍ ആണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് തന്നെക്കൊണ്ട് നൈറ്റ് ക്ലബ് ഉദ്ഘാടനം ചെയ്യിപ്പിച്ചതെന്ന് ബി.ജെ.പി എം.പി സാക്ഷി മഹാരാജ് വ്യക്തമാക്കി. ലഖ്‌നൗവിലായിരുന്നു ഇദ്ദേഹം ‘ലെറ്റ്‌സ് മീറ്റ്’ എന്ന് പേരുള്ള നൈറ്റ് ക്ലബ് ഉദ്ഘാടനം ചെയ്തത്.
രാജന്‍ സിംഗ് എന്ന അഭിഭാഷകനാണ് റെസ്റ്റോറന്റ് ഉദ്ഘാടനം ചെയ്യാനായി തന്നെ ക്ഷണിച്ചതെന്ന് സാക്ഷി മഹാരാജ് പറഞ്ഞു. ഉടമകളായ സുമിത് സിംഗും അമിത് ഗുപ്തയും ഉദ്ഘാടനത്തിന് സാക്ഷി മഹാരാജ് തന്നെ വേണമെന്ന് നിര്‍ബന്ധം പിടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തിലേക്ക് പോകാനുള്ളതിനാല്‍ രണ്ട് മൂന്ന് മിനിറ്റിനുള്ളില്‍ ഉദ്ഘാടനം പൂര്‍ത്തിയാക്കുകയായിരുന്നു സാക്ഷി മഹാരാജ്.
പിന്നീട് മാധ്യമങ്ങളിലൂടെയാണ് താന്‍ ഉദ്ഘാടനം ചെയ്തത് നൈറ്റ് ക്ലബാണെന്ന സാക്ഷി മഹാരാജ് അറിഞ്ഞത്. ഇത് തന്റെ പ്രതിഛായയ്ക്ക് കളങ്കം വരുത്തിയ ഒരു സംഭവമാണെന്നും നൈറ്റ് ക്ലബ് ഭാരവാഹികള്‍ക്കെതിരെ ഒരു അന്വേഷണം വേണമെന്നും സാക്ഷി മഹാരാജ് പോലീസിനോട് പറഞ്ഞു. ഈ നൈറ്റ് ക്ലബില്‍ എന്തെങ്കിലും തെറ്റായ പ്രവര്‍ത്തികള്‍ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post