ഡല്‍ഹി: രാജ്യത്തു കറന്‍സി ക്ഷാമം ഇല്ലെന്നും ചിലയിടത്തുണ്ടായ പ്രശ്‌നങ്ങള്‍ താല്‍ക്കാലികമാണെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. എടിഎമ്മുകള്‍ കാലിയാണെന്ന വാര്‍ത്തകളോട് ട്വിറ്ററിലൂടെ പ്രതികരിക്കുകയായിരുന്നു ജെയ്റ്റ്‌ലി.
രാജ്യത്തിന് നിലവില്‍ ആവശ്യമായ കറന്‍സികള്‍ പ്രചാരത്തിലുണ്ട്. ചില മേഖലകളില്‍ നോട്ടിനു വേണ്ടിയുണ്ടായ അത്യാവശ്യമാണ് പെട്ടെന്നു ക്ഷാമം ഉണ്ടാകാന്‍ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.രാജ്യത്തെ 85% എടിഎമ്മുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, വടക്കന്‍ ബിഹാറിലെ ചില മേഖലകളില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഏഴു മുതല്‍ 10 ദിവസത്തിനിടയില്‍ 500 രൂപയുടെ നോട്ടുകളുടെ പ്രചാരം വര്‍ധിപ്പിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.അതേസമയം, ഇപ്പോഴുണ്ടായ സാഹചര്യത്തെക്കുറിച്ചു കഴിഞ്ഞ വ്യാഴാഴ്ച ധനമന്ത്രാലത്തിലെ ഉദ്യോഗസ്ഥര്‍ റിസര്‍വ് ബാങ്കുമായി ചര്‍ച്ച നടത്തി കാര്യങ്ങള്‍ വിലയിരുത്തിയിരുന്നു.
പണം കുറവുള്ള ബാങ്കുകളെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കൈവശം പണം കൂടുതലുള്ള മറ്റു ബാങ്കുകള്‍ക്കു ആര്‍ബിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, എടിഎം വഴിയുള്ള ഇടപാടുകളും വര്‍ധിച്ചിട്ടുണ്ട്. നേരത്തേ, ശരാശരി 3000 രൂപയുടെ ഇടപാടുകള്‍ നടന്നിരുന്നത് ഇപ്പോള്‍ 5000 രൂപയുടെ ഇടപാടായി വര്‍ധിച്ചുവെന്നും ധനമന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു
Discussion about this post